Total Pageviews

Saturday, October 30, 2010

ഇ-മെയിലില്‍ വന്ന ഹൃദയം.....(കഥ)

                      ഓര്‍ക്കുട്ടില്‍ അപരിചിതമായ ഒരു ഫ്രെണ്ട്സ് റിക്വസ്റ്റ് വന്നു കിടക്കുന്നു. ഒരു ജി .കെ .... ആ പേര് എവിടെയോ ഉടക്കി. ഇന്‍വിറ്റെഷനില്‍ 'അറിയുമോ' എന്ന് മാത്രം എഴുതിയിരിക്കുന്നു. സാധാരണയായി പരിച്ചയമില്ലതവരെ ഫ്രെണ്ട് ആക്കാറില്ല. എന്നാലും ആപേര് മനസ്സില്‍ ഉടക്കിയത് കൊണ്ട് ആടിക്കളയാമെന്നു വിചാരിച്ചു.  വല്ല  ശല്യവുമാനെങ്കില്‍   റിമൂവ് ചെയ്താല്‍ മതിയല്ലോ. പലരുടെയും വിചാരം വിവാഹിതരായ പെണ്‍കുട്ടികള്‍ ഓര്‍കുട്ടില്‍  വരുന്നത് മോശമാണെന്നാണ്. ആദ്യമൊക്കെ റിക്വസ്റ്റ് അയക്കുന്നവരെ ആഡ് ചെയ്യുമായിരുന്നു. പക്ഷെ, ഒരു പ്രാവശ്യം ചാറ്റുമ്പോള്‍ അറിയാം ആ ഓര്‍ക്കുഞ്ചരന്‍റെ മനസ്സിലിരുപ്പ്. അതുകൊണ്ടിപ്പോള്‍ ആരോടും ചറ്റാറില്ല. ഓര്‍ക്കുട്ടില്‍ കയറിയാല്‍ വന്ന സ്ക്രാപ്പുകള്‍ക്ക് മറുപടിയഴക്കും. പിന്നെ റീടെഴ്സ്  ആന്‍ഡ്‌ റായിട്ടെര്ഴ്സ്   എന്ന കംമ്മ്യുണിറ്റിയില്‍ പോയി എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യും  അത്രമാത്രം.  എന്നാലും വെറുതെ ഒരു ആകാംഷ ജി. കെ ആരാണെന്നറിയാന്‍. വെറുതെ പോയി പുള്ളിയുടെ പ്രൊഫൈലില്‍ നോക്കി. ഫ്രെണ്ടായി വേറെ ആരെയും ആഡ് ചെയ്തിട്ടില്ല. മൈ ആല്‍ബത്തില്‍ ക്ളിക്കിച്ചു. അതെ താന്‍ പ്രതീക്ഷിച്ച ആള്‍ തന്നെ. ജി.കെ എന്ന ഗോപി കൃഷ്ണന്‍. ഓര്‍ക്കുട്ടില്‍ നിന്നിറങ്ങി ഓര്‍മ്മക്കുട്ടില്‍ പരതി. 
                       കോളേജിലെ പഴയ വണ്‍വേ  പ്രേമം.  അന്ന് ജി. കെ യായിരുന്നു ആര്‍ട്സ് ക്ലബ്‌ സെക്രടറി. എഴുത്തുകാരന്‍., പ്രാസംഗികന്‍ വെള്ളമുണ്ടും, വെള്ള  ഷര്‍ട്ടുമിട്ടല്ലാതെ ജി. കെയെ കണ്ടിട്ടില്ല ഞാന്‍.  തന്നെക്കാള്‍ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു അവന്‍. എന്നാണ് തനിക്കവനോട് പ്രേമം തോന്നി തുടങ്ങിയത്. അതെ, അന്ന് ആര്‍ട്സ് ഡേ  ആയിരുന്നു.. അന്നെല്ലാ പെണ്‍കുട്ടികളും സാരി ഉടുത്തു കോളേജില്‍ എത്തണമെന്നയിരുന്നു നിര്‍ദേശം.     തനിക്കു സാരിയുടുത്ത് നല്ല പരിചയമില്ലായിരുന്നു. തിരിച്ചു പോകുമ്പോള്‍ ബസ്സില്‍ നല്ല തിരക്കായിരുന്നു. താന്‍ ഓടി വന്നതും ബസ്‌ വിട്ടതും ഒരുമിച്ചായിരുന്നു. ഓടിയപ്പോള്‍ സാരിയില്‍  തട്ടി വീഴാന്‍ പോയി. പെട്ടെന്ന് ബസ്സിന്‍റെ ഫുട്ബോര്‍ഡില്‍ നിന്ന ജി.കെ തന്നെ വലിച്ചു ബസിനുള്ളിലേക്ക് കേറ്റി.  അന്ന് രാത്രിയില്‍ മനസ്സിന് വല്ലാത്ത  ഒരു അസ്വസ്ഥത . പിന്നെയത് ജി.കെ യോടുള്ള ആരാധനയായി, പ്രേമമായി വളര്‍ന്നു. അവനെ കാണാന്‍ വേണ്ടി മാത്രം താന്‍ ലൈബ്രറിയില്‍ പോയി. ആര്‍ട്സ് ക്ലബ്ബില്‍ മെമ്പറായി. കൂടുതല്‍ വായിച്ചു.കഥകള്‍ എഴുതാന്‍ തുടങ്ങി. ജി.കെ പക്ഷെ ഒരിക്കല്‍ പോലും തന്നോട് മിണ്ടിയിട്ടില്ല. 
                                                       വിട്ടുപോയ വാക്കുകള്‍ ഇനിയെങ്കിലും പൂരിപ്പിക്കണം. ഓര്‍കുട്ടിനു നന്ദി. മുഖം കാണാതെ മോണിട്ടറില്‍ നോക്കി എന്തും തോന്യാസിക്കല്ലോ. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകുന്ന തിരക്കായതിനാല്‍ പിന്നെ 2 ദിവസം കഴിഞ്ഞാണ്  ഓര്‍ക്കുട്ടില്‍ തിരിച്ചെത്തിയത്‌. ഇനി സ്ക്രാപ്പ് വേണ്ടാ ചാറ്റ് തന്നെയാണ് സൗകര്യം. സംഗതി നേരിട്ടാവും. . ചീറ്റിംഗ് ഇല്ലാത്ത ചാറ്റിംഗ്. ഓണ്‍ലൈനില്‍ വരൂ എന്ന് സ്ക്രാപ്പ് അയച്ചപ്പോഴേക്കും ടെസ്ക്ടോപ്പിന്‍റെ  വലതു വശത്തെ ചാറ്റ് കോളത്തില്‍ ജെ.കെ യുടെ പച്ച സിഗ്നല്‍ കണ്ടു. മനസ്സിന് വല്ലാത്ത ഒരു വിറയല്‍ പോലെ. അന്നും അവന്‍റെ മുന്നിലെത്തിയാല്‍ താന്‍ വിറക്കുമായിരുന്നു.
ചോദ്യം ചെയ്യല്‍ തുടങ്ങി...
ജോലി?
ഡല്‍ഹിയില്‍ ഒരു മാഗസിനില്‍ .
എഴുത്ത്?
ഉണ്ട്.
കുടുംബം?
വിവാഹം കഴിച്ചില്ല. എന്തുകൊണ്ട് എന്ന് തനിക്കു ചോദിക്കാന്‍ തോന്നിയില്ല. ഒരു പക്ഷെ കൃഷ്ണ എന്ന ആ പെണ്‍കുട്ടി മറ്റാരെയെങ്കിലും വിവാഹം കഴിച്ചിട്ടുണ്ടാകും. താന്‍ പെട്ടെന്ന് മിണ്ടാതായതുകൊണ്ടാവം ചോദ്യാവലി തിരിച്ചായി.
നീയിപ്പോള്‍?
നാട്ടില്‍ അമ്മയുടെകൂടെ..
വിവാഹം?
 ഒരു മാസത്തെ ദാമ്പത്യത്തിനോടുവില്‍ പുള്ളി എന്നേക്കുമായി യാത്ര പറഞ്ഞു.
വീണ്ടും വിവാഹം കഴിക്കഞ്ഞതെന്തേ?
തോന്നിയില്ല.
ummmmm....അതിനറ്റത്ത് ഒരു എ കൂടിയുന്ടായിരുന്നെങ്കിലെന്നു കൊതിച്ചു പോയി.
ഇനി ചോദ്യം താനവാം. നാട്ടില്‍ പോകാറുണ്ടോ?
ഇപ്പോള്‍  നാട്ടിലാണ്.
ഞാന്‍ ഓര്‍ത്തു.മുന്‍പ് ഒരിക്കല്‍ ആ കോളേജിന്‍റെ  കാമ്പസ്സില്‍ താന്‍ പോയിരുന്നു.വെറുതെ. പണ്ടുണ്ടായിരുന്ന നാടന്‍ പൂന്തോട്ടം ഇല്ല. അവിടെല്ലാം കാട് പിടിച്ചിരിക്കുന്നു. ഉണങ്ങിയ കായകളിലും ,നൂലിലകളിലും ചവുട്ടി നടന്നപ്പോള്‍ കാല്‍ ചുവട്ടില്‍ നിന്നും കാലം പൊടിഞ്ഞു പൊയതു പോലെ. കെട്ടിടങ്ങളെല്ലാം മഞ്ഞ ചായമടിച്ചു പഴയത് പോലെയുണ്ട്. ചുവരുകളിലും മരത്തിലെ പോരലുകളിലും പരതി നോക്കി. എവിടെയെങ്കിലും....ഇല്ല എന്‍റെ പേര് ആരും എഴുതി വെച്ചിട്ടില്ല.നിന്‍റെ  പേരുമില്ല.  ആരോ മായ്ച്ചു കളഞ്ഞ പോലെ. അത് ശരിയല്ലല്ലോ. മടങ്ങും മുന്‍പ് ഹിസ്ടറി ഡിപാര്‍ട്ടുമെണ്ടിന്‍റെ  ചുവരില്‍ നിന്‍റെ പേര് വെറുതെ എഴുതി. ഒപ്പം ഒരു പ്ലസ് ഇട്ടു എന്‍റെ പേരും എഴുതി. പിന്നെ മായ്ച്ചു. നിനക്ക് ഇഷ്ട്ടപ്പെട്ടില്ലങ്കിലോ. ?എല്ലാം മറന്നതാണ് വീണ്ടും എല്ലാം ഓര്‍മ്മിപ്പിക്കാന്‍ ഇവന്‍ എന്തിനാണ് വന്നത്.? എന്തിനെന്നെ ഓര്‍ക്കുട്ടില്‍ തിരഞ്ഞു കണ്ടുപിടിച്ചു. വല്ലാത്ത സങ്കടം വന്നു.
നീയെന്താ മിണ്ടാത്തത്?
താന്‍ വീണ്ടും നിശബ്ദയായി.
enthupatti  ? u there ?nee ennu vilichathu ishtappettille.?
സങ്കടം മാഞ്ഞു . ഉള്ളിലാ പഴയ കുറുമ്പ് കാരിയുണര്‍ന്നു.
കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ തെറി വിളിക്കുകയാണോ?
അവന്‍ ചോദിച്ചു . തെറിയോ? എന്ത് തെറി?
U call me patti.
ayyo njan athalla udeshichathu.
ചോദിക്കണ്ടാന്നു വിചാരിച്ച ചോദ്യമാണ് എങ്കിലും അറിയാതെ ചോദിച്ചു പോയി. എന്തുകൊണ്ട് കല്യാണം കഴിച്ചില്ല?
വേണ്ടെന്നു വെച്ചു. ചാറ്റ് ഒരു നിമിഷം നിലച്ചു. പിന്നെ തുടര്‍ന്ന് ഞാന്‍ ചോദിച്ചു. ആരാണ് ആ നിര്‍ഭാഗ്യവതി കൃഷ്ണ?
അപ്പുറത്തുനിന്നും മിണ്ടാട്ടമോന്നുമില്ല.
കുറച്ചു കഴിഞ്ഞപ്പോള്‍ അക്ഷരങ്ങള്‍ വന്നു. പറയാം പിന്നീട്.
ഞാനിപ്പോള്‍ പോകുന്നു. കൃഷ്ണയെകുറിച്ചു ചോദിച്ചകൊണ്ട് പിനങ്ങിപോയതാണോന്നു   സംശയം തോന്നി.
പറയാന്‍ ബാകിവേച്ചതെന്താണ്?
നീ ഒരിക്കലെങ്കിലും അറിഞ്ഞിരുന്നോ എന്‍റെ പ്രണയം. നീ പ്രസംഗിക്കുന്ന വേദികളില്‍ മുന്‍ നിരയില്‍ ഞാന്‍  ഇരുന്നു. ആരെക്കാളും ഒച്ചത്തില്‍ ഞാന്‍ കൈയ്യടിച്ചു. നിന്‍റെ വിഹാര കേന്ദ്രമായിരുന്ന ലൈബ്രറിയിലെ സന്തത സഹചാരിയായി ഞാനും മാറി. ഒരിക്കലെങ്കിലും നിന്‍റെ നോട്ടം എന്നിലെക്കെത്തുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. ആര്‍ട്സ് ടെയുടെ അന്ന് നമ്മുടെ കോളേജിലെ മാഗസിനില്‍ നിന്‍റെ കഥയടിച്ചു വന്നത് വായിക്കാന്‍ ഞാന്‍ ആര്‍ത്തിയോടെ കാത്തിരുന്നു. പക്ഷെ, അതില്‍ നീ പ്രണയിക്കുന്ന കൃഷ്ണയെ കുറിച്ചു വായിച്ചപ്പോള്‍ ഉള്ളില് വല്ലാത്ത  നൊമ്ബരം തോന്നി. അപ്പോള്‍ തന്നെ പ്രാണപ്രിയയായിരുന്ന നിഷയോടു താന്‍ പറയുകയും ചെയ്തു. 'ആരെയും ഞാന്‍ പ്രേമിക്കില്ലന്നു'. നിന്‍റെ കഥകളില്‍ കൃഷ്ണ മാത്രമായിരുന്നു. ചാറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ ഇതെല്ലം മറന്നു പോകും. അതുകൊണ്ട് മുഴുവന്‍ വരികളും ഡ്രാഫ്റ്റ്‌ ചെയ്തു. അപ്പോഴാണ്‌ പഴയ വീണ്ടു വിചാരമെത്തിയത്.കാലം ഇത്രയുമായി,ഇനിയത് പറയണോ?ഇനി അത് പറഞ്ഞാല്‍ ഒരുപക്ഷെ അവന്‍ ഈ കൂട്ടുകെട്ട് തന്നെ വേണ്ടാന്നു വെച്ചാലോ? പറയണ്ടേ? ഏതായാലും ഇതുവരെ കൊണ്ടുനടന്നതെല്ലാം അറിയിക്കാന്‍ ഇനിയൊരവസരം കിട്ടുമോ?
എന്താകും പ്രതികരണം.? രാത്രി വീണ്ടും മെയില്‍ നോക്കി. മെയിലും സ്ക്രാപ്പും, ഒന്നുമില്ല. ഓര്‍ക്കുട്ടില്‍ സ്ക്രാപ് അയച്ചു. ചോദ്യചിഹ്നങ്ങളിട്ടു. ഒന്നിനും മറുപടിയില്ല. എവിടുന്നോ വന്നു കുറെ ഓര്‍മ്മകള്‍ തന്നു അവന്‍ എങ്ങോട്ടോ പോയി. 2 ആഴ്ചക്ക് ശേഷം ഒരു മെയില്‍ വന്നു അവന്‍റെ. തുറക്കാതെ നോക്കിയിരുന്നു. വിറയ്ക്കുന്ന മനസ്സോടെ തുറന്നു.
മീര,
       ഞാന്‍ വിവാഹം കഴിക്കഞ്ഞത് എന്താണെന്ന് നീ ചോദിച്ചു. കൃഷ്ണ ആരാണെന്നും നീ ചോദിച്ചു. ഒരിക്കലെങ്കിലും നീയത് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. എന്‍റെ ഉള്ളിലെ കൃഷ്ണ നീ തന്നെയായിരുന്നു. നീ നടക്കുന്ന വഴികളില്‍ നീ കാണാതെ എത്ര തവണ ഒളിച്ചു നിന്നു നിന്നെ ഞാന്‍ നോക്കിയിട്ടുണ്ട്. അന്ന് നീ സാരിയുടുത്ത് ഓടിവന്നു കയറിയത് എന്‍റെ മനസ്സിലെക്കായിരുന്നു. എത്ര രാത്രികള്‍ ഉറങ്ങാതെ നിനക്ക് വേണ്ടി പ്രേമ ലേഖനങ്ങള്‍ എഴുതി ഞാന്‍. നിനക്ക് തരാന്‍ പേടിയായിരുന്നു. നീ കോളേജില്‍ മറ്റു കൂട്ടുകാരോട് കുസൃതി കാട്ടി നടന്നപ്പോള്‍ എന്നെ നീ കണ്ടില്ലാന്നു നടിച്ചു. എന്നോട് മിണ്ടാന്‍ നിനക്ക് സമയമില്ലായിരുന്നു. ഒടുവില്‍ ഞാന്‍ നിന്നോട് അത് തുറന്നു പറയാന്‍ ആര്‍ട്സ്ടെയുടെ അന്ന് നിന്ടരുകില്‍ വന്നപ്പോള്‍ നിന്‍റെ കൂട്ടുകാരിയോട് നീ പറയുന്നത് ഞാന്‍ കേട്ട് 'നീ ആരെയും പ്രേമിക്കില്ലന്നു'  ഞാന്‍ നിനക്കെഴുതിയ പ്രണയലേഖനവുമായി തിരിച്ചു പോന്നു. ഇപ്പൊ ഞാനിതു നിന്നോട് തുറന്നു പറയുന്നതെന്തിനെന്നറിയോ?    നാളെ എന്‍റെ ഹൃദയത്തിന്റെ വാല്‍വിന് ഒപെറെഷന്‍  ആണ്. ഇനി നമ്മള്‍ ഒരിക്കല്‍ കൂടി കണ്ടുമുട്ടുമോയെന്നറിയില്ല. എങ്കിലും എന്‍റെ ഹൃദയം ഞാന്‍ നിന്നെ ഏല്‍പ്പിക്കുന്നു. ഞാന്‍ തിരിച്ചു വന്നാല്‍ എന്‍റെ ഹൃദയത്തോടൊപ്പം നിന്‍റെ ഹൃദയവും നീ എനിക്ക് സമ്മാനിക്കുക. പ്രാര്‍ത്ഥിക്കുക.  
സ്നേഹപൂര്‍വ്വം
ജി.കെ  


മനസ്സിലാകെ ഒരു വിറയല്‍ പോലെ...ഇതല്ലേ താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്..പക്ഷെ,അവന്‍ ഇനി ഈ കൃഷ്ണയെ കാണാന്‍ വരുമോ? വരും.. അവന്‍ സമ്മാനിച്ച ഹൃദയത്തെ കെട്ടിപ്പിടിച്ചുകൊണ്ട് അവള്‍ അനങ്ങാതെ കിടന്നു.

8 comments:

  1. Vayichu Theernnappol Vallathoru Nombaram.........Aasamsakal..........

    ReplyDelete
  2. Thank u Subin for your comments and visiting my blog.

    ReplyDelete
  3. ishtappettu orupad....kaalam marum kathapaathrangal maarum...pakshe katha..athennum onnuthanne........ariyam. ..enikkee G.K yum, krishnayeyum, meerayeyum.........
    ..................love u chechi...love this story too much....

    ReplyDelete
  4. Sariyanu Sruthy chila kadhapathrangalku nammude lifemayi othiri adupam undavum.

    ReplyDelete
  5. .... വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്തൊരു നോമ്പരം .. നന്നായിരിക്കുന്നു സ്നേഹപുര്‍വ്വം മേഘമല്‍ഹാര്‍ നഷ്ട്ടപെടലുകള്‍ വേദനകളായി

    ReplyDelete
  6. വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്തൊരു നോമ്പരം .. നന്നായിരിക്കുന്നു സ്നേഹപുര്‍വ്വം മേഘമല്‍ഹാര്‍ നഷ്ട്ടപെടലുകള്‍ വേദനകളായി

    ReplyDelete
  7. enthanu parayendathu.super ennu paranjal matram matiyo.athu kallamayi pokum.hrithayatilevedeyo oru nombaramannu e arriyatha ariyatha ariyatha pranayam

    ReplyDelete