അലറി കുതിക്കുന്നു തിരകള്‍... തലതല്ലി ചാകുന്നു തിരകള്‍....
കടലിന്‍റെയൂറ്റമോ തിരകള്‍തന്‍ മോഹമോ തകരുന്നതീ തീരഭൂവില്‍ ?
അരവയര്‍ കഞ്ഞിക്കു വകതേടി അലയുന്നു കടല വില്‍ക്കുന്നോരാ പയ്യന്‍.
അരുമയാം പെങ്ങളും, അമ്മയും കൂരയില്‍ അവനെയും കാത്തിരുപ്പല്ലോ.
പതിനാലു തികയാത്ത പെണ്‍കൊടി പതിവുപോല്‍ പൂമാല വില്‍ക്കാന്‍ നടപ്പൂ...
ഒരു മാലയെങ്കിലും വിട്ടോഴിഞ്ഞില്ല..എന്ത് ദയനീയമാവളുടെ ഭാവം....
നിര യൌവ്വനത്താല്‍ മദിക്കുന്ന മൂന്നുപേര്‍ അവളെ കൈകാട്ടി വിളിപ്പൂ
നിരമോദമോടവല്‍ ആരഞ്ഞു " പുതുപുത്തന്‍ മലര്‍മാല എത്രവേണം സാര്‍"...?
"ഒരുമാലയും വേണ്ട നിന്നെമാത്രം മതി " കരവലയങ്ങായ് ചുറ്റും...
ചിറകടിക്കാന്‍ പോലുമാവാത്ത പ്രാവിനെ കഴുകന്മാര്‍ കൊത്തിവലിച്ചു.
ഒരു ദീന രോദനം കേട്ടില്ലയോ നിങ്ങള്‍? കടലേ തിരകളെ ചൊല്ലൂ....
ഇല്ലിനി ഒന്നുമേ ചൊല്ലുവാനില്ലിനി തിരകളും പിന്‍വാങ്ങിടുന്നു....!!
No comments:
Post a Comment