മഴ എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരിയാണ്. ഞാന്‍ മുന്‍പ് സൂചിപ്പിച്ച പോലെ മഴയോടുള്ള എന്‍റെ ഇഷ്ടത്തിന് അതിരില്ല. മഴ ചിലപ്പോള്‍ പ്രണയമാണ്, സംഗീതമാണ്, ദുഖമാണ്...അങ്ങനെ പല പല രൂപങ്ങളിലേക്കു മാറാനുള്ള കഴിവ് മഴക്കുണ്ട്. ബാല്യത്തിലെ പോലെ ഇപ്പോഴും മഴയത്ത് കടലാസുതോണി ഞാന്‍ ഒഴുക്കാറുണ്ട് അപ്പോള്‍ നമ്മള്‍ ബാല്യത്തിലേക്ക് തിരിച്ചു പോകുന്നതായി തോന്നും . നിങ്ങള്‍ വിശ്വസിക്കുമോ എന്നെനിക്കറിയില്ല എങ്കിലും പറയാം. ഒത്തിരി ടെന്‍ഷന്‍ തോന്നുന്ന സമയത്ത് മഴയത്തിറങ്ങി അല്‍പനേരം നിന്നു നോക്കു. നമ്മുടെ എല്ലാ ടെന്‍ഷനും ആ മഴയോടൊപ്പം ഒലിച്ചു പോകുന്നത് നമ്മുക്ക് അറിയാന്‍ സാധിക്കും. പക്ഷെ,ശീലമില്ലതോര്‍ക്ക് പനിയും പിടിക്കും. പിന്നെ ദെ ഇവള്‍ പറഞ്ഞിട്ടാണെന്ന് പറയല്ലേ. വെറുതെ ഒന്ന് ചിന്തിച്ചു നോക്കു , നല്ല മഴയുള്ള സമയത്ത് ജനാലക്കരികില്‍ ഇരുന്നു മഴയുടെ സംഗീതം കേട്ടുകൊണ്ട് ചൂട് ചായ ഊതി കുടിക്കുന്നത്. ആലോചിക്കുമ്പോള്‍ തന്നെ വല്ലാതോരുന്മേഷം മനസ്സില്‍ നിറയുന്നില്ലേ? ചിലപ്പോഴൊക്കെ എനിക്ക് തോന്നും ഈ മഴ എനിക്ക് വേണ്ടി മാത്രമാണ് പെയ്യുന്നതെന്ന്. മഴയ്ക്ക് എന്നോട് മാത്രമേ എന്തൊക്കെയോ പറയാനുണ്ടെന്ന്. പിന്നെ ഒരു നിമിഷം കൊണ്ട് മനസ്സിലാകും ഈ മഴ എന്‍റെ മാത്രം സ്വന്തമല്ല. എന്നോട് മാത്രമേ ഈ മഴക്കൊന്നും പറയുവാനില്ലെന്നു. മഴയുടെ സംഗീതം അതുമൊരു പ്രത്യേക സുഖമാണ് കേള്‍ക്കാന്‍. ചിലപ്പോള്‍ വിഷാദ ഗാനമാനെങ്കില്‍ മറ്റു ചിലപ്പോള്‍ പ്രണയഗാനം ആയിരിക്കും. മഴയ്ക്ക് ചിലപ്പോള്‍ രൌദ്ര ഭാവം കൈവരിക്കാനും സാധിക്കും . ശരിക്കും എന്നെ പ്പോലെ തന്നെയാണീ മഴയും....!

No comments:
Post a Comment