ഞാന്‍ എന്തിനും, ഏതിനും ആദ്യമേ വിളിക്കുന്നത് എന്‍റെ കണ്ണാ എന്നാണ്... ഓര്‍മ്മവെച്ച കാലം മുതല്‍ ഞാന്‍ അങ്ങനെയായിരുന്നു. കൃഷ്ണനെ എന്‍റെ കളിക്കൂട്ടുകാരന്‍ ആയാണ് ഞാന്‍ കണ്ടിരുന്നത്. ഞങ്ങളുടെ വീടിനടുത്ത് ഒരു ഇടിഞ്ഞു വീഴാറായ കൃഷ്ണന്‍റെ അമ്പലമുണ്ടായിരുന്നു. ആരും പൂജിക്കാനില്ല ആരും നോക്കാനുമുണ്ടായില്ല. അവിടെ വൈകുന്നേരങ്ങളില്‍ ഞാന്‍ പോയി തിരി കത്തിക്കുമായിരുന്നു. അപ്പോള്‍ അവിടെ ഞാനും കണ്ണനും മാത്രമേ ഉണ്ടാകു.. ഞങ്ങളങ്ങനെ അന്നത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമായിരുന്നു.. നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകാം എനിക്കല്‍പ്പം വട്ടുണ്ടോന്നു. അങ്ങനെ സംശയിച്ചാലും പരാതി ഒന്നുല്ലട്ടോ ...
താമരപ്പൂവുകള്‍ കൂപ്പുന്ന കൈകളാല്‍ ശാരദ സന്ധ്യക്ക് യാത്രയോതി...
അകലെയാ അംബരകോണിലും നിന്നിതാ സുന്ദരന്‍ സൂര്യന്‍ തുടുത്തുപോയി.
ആയിരം ദീപങ്ങള്‍ ആശതന്‍ ദീപങ്ങള്‍ ആകാശമാകെ തെളിഞ്ഞു വന്നു.
ഉള്ളിന്‍റെ ഉള്ളിലെ അല്ലലായ് ഞാന്‍ നടന്നമ്പലനടയില്‍ വന്നു നിന്നു.
വേദന പോക്കുവാന്‍ ആനന്ദമേല്ക്കുവാന്‍ കണ്ണന്‍റെ സന്നിധി തന്നെ ധന്യം,
എല്ലാമറിയുന്ന കണ്ണനോടെതും ഞാന്‍ ചൊല്ലേണ്ടതില്ലെന്നറിയമെന്നാല്‍...
എല്ലാം തരുന്നൊരു നന്മതന്‍ മുന്നിലെന്‍ ഇല്യായ്മയോതുന്നതെത്ര മോദം..!!

No comments:
Post a Comment