പുരാണ കഥാപാത്രങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ത്രീ കഥാപാത്രമാണ് രാധ. പ്രണയത്തിനു ലോകത്തെ ഏറ്റവും വലിയ മാതൃകയാണ് രാധാകൃഷ്ണ പ്രണയം. കണ്ണന് വേണ്ടി ആത്മാവും ശരീരവും അര്‍പ്പിച്ചവളാണ് രാധ. കണ്ണന്‍ ചെറിയ കുസൃതികള്‍ കാട്ടി നൊമ്പരപ്പെടുത്തുമ്പോഴും, വേണുഗാനത്തിന്‍ അലയടികള്‍ മാത്രം കേള്‍പ്പിച്ചു കൊണ്ട് അകലെയെവിടെയോ മറഞ്ഞിരിക്കുമ്പോഴും, നീലകടമ്പിന്‍റെ ചോട്ടില്‍ കണ്ണനെ മാത്രം ധ്യാനിച്ച് കാതിരുന്നവലാണ് രാധ. മറ്റു ഗോപികമാരോടൊപ്പം രാധയെ മറന്നു കണ്ണന്‍ ഉല്ലസിക്കുമ്പോള്‍ രാധ പരിഭവിച്ചു മാറി നിന്നിട്ടുണ്ടാവം. ഏതൊരു പെണ്‍കുട്ടിയെയും പോലെ. അത് കണ്ണനോടുള്ള സ്നേഹക്കൂടുതലാണെന്ന് കണ്ണന് അറിയാമായിരിക്കും. നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ പിന്നെ ആ രാധക്ക് എന്ത് സംഭവിച്ചു എന്ന്? ഭാഗവതത്തില്‍ പറയുന്നത് കണ്ണനെക്കള്‍ മൂത്തതായിരുന്നു രാധ. അവള്‍ വിവാഹിതയായിരുന്നു എന്നൊക്കെയാണ്. ഒരുപക്ഷെ മധുരക്ക് പോയ ശേഷം കണ്ണന്‍ രാധയെ മറന്നു പൊയതുമാവം. നീലകടമ്പിന്‍ ചോട്ടില്‍ കണ്ണന്‍റെ കുഴല്‍ വിളി കേള്‍ക്കാന്‍ മാത്രം കൊതിച്ചു രാധയിരുന്നിട്ടുണ്ടാവം. രാധക്കെന്തു സംഭവിച്ചു എന്നത് ഉത്
തരം കിട്ടാത്ത ഒരു ചോദ്യമാണ് എനിക്കിന്നും..!

No comments:
Post a Comment