Total Pageviews

Friday, October 15, 2010

അമ്മ

      എനിക്കാദ്യം പറയാനുള്ളത് എന്‍റെ മാതാപിതാക്കളെ കുറിച്ചാണ്.
അച്ചന്‍ എന്നും ഞങ്ങളുടെ മനസ്സിലെ ഒരു നൊമ്പരമാണ്. ജീവിതം ജീവിച്ചു തീരുന്നതിനു മുന്‍പേ പാതിവഴിയില്‍ ഇട്ടിട്ടു പോയി. അച്ച്ചനെപ്പറ്റി ഞാന്‍ കൂടുതലൊന്നും എഴുതുന്നില്ല. അമ്മയായിരുന്നു ഞങ്ങളുടെ വഴികാട്ടി. അമ്മയെക്കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് വാക്കുകള്‍ തീരില്ല. അമ്മയെപ്പറ്റിയാണ് എന്‍റെ ആദ്യ കവിത.

ദ്യമായെന്‍ നാവു കൊണ്ട് അമ്മയെന്നോതിയതെന്നോ ...?
ഇന്ന് ഞാന്‍ ഏറെ വളര്‍ന്നെങ്കിലും അമ്മക്കൊരു കൈക്കുഞ്ഞ് മാത്രം... 
ഹൃത്തിലെന്നുമെന്‍ അമ്മ തന്‍ പൂമുഖം അയാവിക്കായ്‌   ജ്വലിച്ചു നില്പ്പു.... 
എന്‍ നാവിലിപ്പോഴും അമ്മതന്‍ അമ്മിഞ്ഞപ്പാല്‍ രുചി തുളുമ്പി നില്‍പ്പൂ.. 
ശ്രീകോവിലിനുള്ളിലെ സ്വര്‍ണ്ണ വിഗൃഹമായ് ദേവിയായി ഞാനെന്നും ഭജിചിടുന്നു .... 

No comments:

Post a Comment