മനസ്സില്‍ വാക്കുകള്‍ ഉറയുന്ന സന്ധ്യകള്‍ തേടി-
ഒരു തീര്‍ഥയാത്ര നടത്തി ഞാന്‍.
ഈ പ്രപഞ്ചത്തിലെ ശക്തമാം, പുണ്യമാം -
വാക്കേതു എന്നറിയുവാന്‍.
തീഷ്ണ യാധാര്‍ത്ഥ്യ ങ്ങളുടെ വരണ്ട നിലങ്ങള്‍ താണ്ടി-
എവിടെക്കെന്നറിയാതെ യാത്ര തുടര്‍ന്നു ഞാന്‍.
ഒടുവില്‍ നടന്നു തളര്‍ന്നു ഞാനെത്തി-
'അമ്മ'യെന്നാ പുണ്യ ഭൂവില്‍.
അന്യമാം ബീജത്തെ പത്ത് മാസം ചുമന്നു-
നൊന്തു പ്രസവിക്കുന്നവള്‍ 'അമ്മ'.
താനുണ്ടില്ലയെങ്കിലും, തന്കുഞ്ഞുണ്ടു -
വളരണമെന്ന് ശടിക്കുന്നവള്‍ 'അമ്മ'.
ഉത്തരം കിട്ടിയോന്നോരല്‍പ്പം അഹന്തയോടോര്‍ത്തു-
ഞാനൊന്ന് വിശ്രമിചീടവേ,
കണ്മുന്നില്‍ കണ്ടൊരു പത്രത്തിന്‍ താളിലെ കുഞ്ഞു മുഖ-
ത്തിലെന്‍ കണ്നോന്നുടക്കി പോയ്.
നിദ്രക്കു ഭംഗം വരുത്ത്തിയെന്നരോപിച്ചു-
'അലക്കുയന്ത്രത്തില്‍' നിറച്ച ജലത്തില്‍ തന്‍-
പിഞ്ചുകുഞ്ഞിനെ മുക്കി കൊന്നു....ഒരമ്മ.
ഒരു ഞെട്ടലാല്‍ പിടഞ്ഞു ഞാന്‍ ഓര്‍ത്തുപോയ്-
ഇങ്ങനെയും ധരണിയിലോരമ്മയോ?
എത്രയോ അമ്മമാര്‍ നോമ്പുമേടുത്തോ-
രുണ്ണിക്കായ് കാത്തിരിക്കുമ്പോള്‍....
ഇവിടെയോരമ്മയോ താന്‍ പെറ്റ മൊട്ടിനെ-
തന്‍ കൈയ്യാല്‍ തീര്‍ക്കുന്നുവെന്നോ?
അമ്മിഞ്ഞ പാല്‍മണം മാറാത്താ ചുണ്ടുകള്‍-
'അമ്മെ' എന്നല്ലേ വിളിപ്പൂ.
ഈ ലോകം കണ്ടു തീരാത്ത കണ്ണുകള്‍-
വീണ്ടുമീ ലോകത്തെ കാണാന്‍ കൊതിക്കുന്നോ?
ആ കുഞ്ഞുപുഞ്ചിരി നോക്കിയിരിക്കവെ-
എന്‍ കണ്ണില്‍ അശ്രുകണങ്ങള്‍ പൊടിഞ്ഞു പോയ്.
നീയുമോരമ്മയോ ? ചൊല്ലു സഹോദരി-
നീ പേറ്റു നോവറിഞ്ഞതല്ലേ?
ഒരു പക്ഷെ! ഇല്ലായിരിക്കാം ഇവളും-
ആധുനിക പ്രസവത്തിന്‍ പാത്രമാവാം.
ഉറങ്ങു..സഹോദരി ഇനിയെല്ലാ രാവിലും...
ഒരു ശല്യമില്ലാതെ നീയുറങ്ങു.
'കാലമിന്നു കലിയുഗമല്ലയോ'-
'ജ്ഞാനപ്പാന' തന്‍ വരികളിന്നോടിയെത്തി....
ഒരു നെടുവീര്‍പ്പോടോര്‍ത്തുപോയ് ഇന്ന് ഞാന്‍-
'അമ്മ'യെന്നീ പുണ്യത്തിലും പാപമോ..?

No comments:
Post a Comment