Total Pageviews

Saturday, October 16, 2010

ജീവിതം

                         നമ്മള്‍ എന്തിനു വേണ്ടി ഈ ഭൂമിയില്‍ ജീവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരും ഒരുമിച്ചു കൂടി സന്തോഷവും, ദുഖവും പങ്കുവെച്ചു ഒരുനാള്‍ വിട്ടു പിരിഞ്ഞു പോകുന്നു. സത്യം പറയട്ടെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു വട്ട പൂജ്യമാണീ ജീവിതം...!


ജനനമരണ യാഥാര്‍ത്യങ്ങള്‍ക്കിടയിലെ വ്യര്‍ത്ഥ നാടകമീ ജീവിതം...
സുഖ,ദുഖമിതില്‍ വിഭിന്ന മുഖങ്ങള്‍.. മതിയും, മനവും തേരാളികള്‍...
ശൂന്യമം ആശതന്‍ മഥനത്തില്‍ വഴ്വിട്ടു പായുന്നോരശ്വമെന്‍ ജീവിതം ...
കരയുന്ന, ചരിക്കുന്ന കൊമാളിയാം മനുഷ്യന്‍റെ കഥയില്ലാ കഥയാണീ ജീവിതം...
ആര് നല്കിയതിന്നു നിന്‍ ചേതന..? ആരെടുത്തത്തിന്‍റെ  ചേതന..?  
ആര്‍ക്കറിയാം ! എല്ലാം വിദൂര സത്യങ്ങള്‍ മാത്രം...!

No comments:

Post a Comment