Total Pageviews

Friday, February 25, 2011

അറിയില്ലെനിക്കെന്‍റെ കൂട്ടുകാരാ.....




 

  
 










ചില സൌഹൃദങ്ങള്‍ നമ്മുക്ക് നിനക്കാതെ കിട്ടുന്നതാണ്... പരിചയപ്പെട്ടു കഴിയുമ്പോളായിരിക്കും ഒരിക്കല്‍ പോലും കാണാതെ എത്രമാത്രം  പരസ്പരം അറിയുന്നു എന്ന് മനസ്സിലാകുന്നത്‌.  അങ്ങനെ ഓര്‍കുട്ടിലൂടെ എനിക്ക് കിട്ടിയ ഒരു വിലപ്പെട്ട കൂട്ടുകാരന് വേണ്ടി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു.......!!

ജന്മാന്തരങ്ങളിലെന്നോ നാം 
കണ്ടുമന്നവരായിരുന്നോ? 
അല്ലെങ്കിലെന്തേ നിന്‍ മനം കരയുമ്പോള്‍- 
എന്‍ കണ്ണില്‍ അശ്രുക്കള്‍ ചാലിടുന്നു?
ആരായിരുന്നു നീ അന്നെനിക്കെന്നു ഞാന്‍-
എന്നോട് പലവട്ടം ചോദിക്കുന്നു...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി-
ന്നര്‍ഥങ്ങള്‍ തേടി അഞ്ഞിടുന്നു. 
അന്ന് നീയെന്‍റെ കളിക്കൂട്ടുകാരനോ,
സോരനോ അതോ എന്‍ പുത്രനോ? 
പിന്നെയും ശംങ്കിച്ചു നില്‍ക്കുന്നിതെന്‍ മനം-
ചോദിപ്പൂ നീയെന്‍റെ കാമുകനോ?

എന്‍റെ കളിക്കൂട്ടായിരുന്നെങ്കിലോ-
ഇടവത്തില്‍ പെയ്യുന്ന പെരുമഴയത്ത് നാം
ചെമ്പില ചൂടി നടന്നിരിക്കാം.
ഒരുമിച്ചു കൈകോര്‍ത്ത് ചേര്‍ന്ന്  നടന്നു നാം-
പള്ളിക്കൂടത്തില്‍ പോയിരിക്കാം ..
പോന്നോണത്തിനു പൂക്കളമിട്ടിടാന്‍-
തുമ്പപ്പൂ തേടി അലഞ്ഞിരിക്കാം.
നീ തന്ന സൌഹൃദ പീലിയെ അന്നെന്റെ-
പുസ്തക താളില്‍ ഒളിച്ചിരിക്കാം.
അറിയില്ലെനിക്കെന്‍റെ കൂട്ടുകാരാ-
നീയെന്‍ അരുമയാം ചങ്ങാതിയായിരുന്നോ?

നീയെന്‍റെ സോരനായിരുന്നെങ്കിലോ,
അമ്മതന്‍ താരാട്ട് കേട്ടന്നോരുമിച്ചു-
 അച്ഛന്‍റെ മടിയില്‍ ഉറങ്ങിയിട്ടുണ്ടാവാം.
അന്നത്തെ ഉത്സവ ചന്തയില്‍ നിന്നെനി-
ക്കെന്തോക്കെ നീ വാങ്ങി തന്നിരിക്കാം?
കുപ്പിവളകളും, കണ്മഷി, ചാന്തും പിന്നു-
തസവ ചന്ത തന്‍ പലഹാരങ്ങളും.
അറിയില്ലെനിക്കെന്‍റെ  സോദരാ നാമന്നു-
ഒരു ഗര്‍ഭപാത്രത്തിലുത്ഭാവിച്ചോ?

നീയെന്‍റെ ഓമന കുഞ്ഞായിരുന്നെങ്കിലോ,
നിന്‍ പിഞ്ചു പാദങ്ങള്‍ പിച്ച വെക്കുന്നത്-
നിര്‍വൃതിയോടമ്മ കണ്ടിരിക്കാം.
കാക്കയെ കാണിച്ചു കൊണ്ട് നടന്നമ്മ-
പോന്നുണ്ണിയെ  അന്ന് ഊട്ടിയിട്ടുണ്ടാവാം.
അറിയില്ലെനിക്കെന്‍റെ  പുത്രാ എന്‍ മനമതില്‍-
അത്രമേല്‍ വാത്സല്യമുണ്ടിന്നും നിന്നോട്.

അന്ന് നീയെന്‍റെ പ്രിയനായിരുന്നെങ്കിലോ,
പ്രണയത്തിന്‍ തളിര്‍മര ചോട്ടിലിരുന്നെത്ര-
ഹൃദയ രഹസ്യങ്ങള്‍ പങ്കിട്ടിട്ടുണ്ടാവാം.
ഒരു മനവും ഒരു തനുവുമായന്നു നാം-
പ്രണയത്തിന്‍ മറുകര തെടിയിട്ടുണ്ടാവാം.
അറിയില്ലെനിക്കെന്‍റെ പ്രിയനേ നീയീ-
രാധതന്‍ കാര്‍വര്‍ണ്ണനായിരുന്നോ?


ഒന്നുമാത്രം പറഞ്ഞീടുന്നു ഇന്നും ഞാന്‍-
പൊയ്പ്പോയ ജന്മത്തില്‍ നീയെനിക്കാരോ ആയിരുന്നു.
അല്ലെങ്കില്‍ എന്തേ ഒരുമാത്ര പോലും കാണാതെ നാം തമ്മില്‍-
ഇത്രമേല്‍ അറിയാതറിഞ്ഞിടുന്നു...  !!

  

 

5 comments:

  1. vayichapol ente kannu niranju poi...thank u di thank u so much......love u shalbyechi.......love u so muchhhh

    ReplyDelete
  2. ദൂരെ അങ്ങ് ദൂരെ....

    ചിലപ്പോള്‍ തോന്നാറുണ്ട്
    സൌഹൃദങ്ങളും
    നിലാവുപോലെയാണെന്ന്..
    ശൂന്യമായ മനസ്സിലേക്ക്
    ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക
    ദിവസങ്ങള്‍ കൊണ്ട്
    അതു വളര്‍ന്ന് സുഖകരമായ
    ഒരു നിലാവെളിച്ചം പോലെ
    കുളിരായി ഒരിളം പട്ടുപോലെ
    പരിഭവങ്ങളോ ലാഭനഷ്ട
    കണക്കു പറച്ചിലോ ഇല്ലാതെ
    കൈ എത്താ ദൂരത്തോ
    കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും
    നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന
    ഒരു സാന്ത്വന നിലാവ്....
    ഇത്തിരി നാളുകള്‍ മറഞ്ഞിരുന്നാലും
    ആ അനന്തമായാ വിഹായസ്സില്‍
    എവിടെയോ ദൂരെ ഇരുന്ന്
    നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
    അനുഭവിക്കുക അറിയുക ..
    കാണാത്ത നിലാവിനെ തേടി
    ജാലകവാതിലില്‍ മിഴിചേര്‍ത്തു
    നില്‍ക്കുമ്പോള്‍ അറിയുക
    ദൂരേ അങ്ങ് ദൂരെ.......... !

    ReplyDelete
  3. Valare manoharamayirikkunnu...!

    ReplyDelete
  4. വാക്കുകളാല്‍ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒന്ന് തോന്നുന്നു .. സന്തോഷമായിരിക്കാം ഒരു പക്ഷെ സങ്കടമായിരിക്കാം.. കറ കളഞ്ഞ സ്നേഹത്തിനു മുന്നില്‍ പകരം വെക്കാന്‍ മാത്രം ഒന്നുമില്ല ചേച്ചി ഈ അനിയന്‍റെ കയ്യില്‍......... ......
    ഇന്നലെ കണ്ടവര്‍ - സന്തത സഹചാരികള്‍ എന്ന് സ്വയം വീമ്പു പറഞ്ഞവര്‍ - ഇന്ന് കണ്ട ഭാവം പോലും നടിക്കാതെ അപരിചിതരെ പോലെ നടക്കുമ്പോള്‍, സൌഹൃദത്തിന്‍റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാന്‍ മടിയാണ്. അല്ല പേടിയാണ് എന്ന് പറയുന്നതായിരിക്കും ഉചിതം .. പക്ഷെ ഇവിടെ സ്ഥിതി വ്യത്യസ്തം ..

    ഇവിടെ ഞാന്‍ പകച്ചു നില്‍ക്കുകയാണ് ചേച്ചി... കാരണം ചേച്ചിയെ ഇപ്പോള്‍ ഒരു പാട് മിസ്‌ ചെയ്യുന്നു ..

    ReplyDelete