Total Pageviews

Friday, October 15, 2010

ബാല്യം

                     ഞാന്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ചിട്ടുള്ളത് എന്‍റെ ബാല്യത്തിലാണ്.. ജീവിതത്തെ ക്കുറിച്ച് ഒരു ചിന്തയും  വേണ്ടാത്ത ആ ബാല്യം ഒരിക്കല്‍ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു....

മനമെങ്ങും കാര്‍ത്തിക ദീപം കൊളുത്തി ഞാന്‍ ഓര്‍മ്മതന്‍ ചെപ്പോന്നു പരതി....
മഞ്ഞിന്‍റെ തുള്ളികള്‍ വീണു തുടുതോരെന്‍  ഓര്‍മ്മതന്‍ പീലി ഞാന്‍ കണ്ടു.
ചാണകം മെഴുകിയ തറയിലെങ്ങോ എന്‍റെ ബാല്യത്തിന്‍ 'ഹരിശ്രീ' ഞാന്‍ കണ്ടു..   
കടലാസുതോണിമേല്‍ കാലം  കുറിച്ചിട്ട ബാല്യത്തിന്‍ സ്മൃതിയോന്നു നോക്കി ..
മയില്‍‌പീലി തുണ്ടിനെ ആകാശം കാണാതെ പുസ്തകതാളില്‍ ഒളിച്ചു വെച്ചു..
ഒരുനാള്‍ അത് പെറ്റു പെരുകുന്നതിനായ്  ഞാന്‍ പുസ്തകതാളില്‍ ഒളിച്ചു വെച്ചു..
ബാല്യത്തിന്‍ നടവഴിയോരത്തിലെല്ലാം അന്ന് ആമ്പലിന്‍ മണമായിരുന്നു.
മധുരമാം ഓര്‍മ്മ തന്‍ തുണ്ടുകള്‍ പരതി ഞാന്‍ എത്തിയ മാവിന്‍റെ ചോട്ടില്‍.
ചക്കരമാവിന്‍റെ ചോട്ടില്‍ നിന്നൊന്നു കണ്ണാരം പോത്താനും മോഹം 
അവിടെയ തണലില്‍ നിന്നെത്രയോ വട്ടം നാം മാമ്പഴം തിന്നു രസിച്ചു.
പിന്നെയാ പ്ലാവില തോപ്പിമേല്‍ കൈവെച്ചു കള്ളനും പോലീസുമായി 
വിസ്മൃതമാകയില്ലോന്നും ഒരിക്കലും അത്രമേല്‍ മധുരമുണ്ടിന്നും...!!    

No comments:

Post a Comment