Total Pageviews

Friday, October 15, 2010

എന്നെ കുറിച്ചു പറയാം ‍...

ഞാന്‍ പറഞ്ഞു തുടങ്ങുന്നത് ആദ്യം എന്നെക്കുറിച്ചാണ്....  ഗ്രാമങ്ങളുടെ,പൂക്കളുടെ ,പൂമ്പാറ്റകളുടെ, ഭംഗിയും... കുട്ടികളുടെ കുസൃതികളും, മഴയുടെ  സംഗീതവും ഇഷ്ടപ്പെടുന്ന ഒരു സാധാരണ പെണ്‍കുട്ടി. 14 -10 -1984 ആയിരുന്നു എന്‍റെ മഹത്തായ ജനനം സംഭവിച്ചത്.  ഞാന്‍ കുട്ടിക്കാലം തൊട്ടേ കുസൃതിയായിരുന്നു... അതുകൊണ്ട് തന്നെ ഒത്തിരി തല്ലു കിട്ടിയിട്ടുണ്ട് അമ്മയുടെ കൈയ്യില്‍ നിന്നും. ആരോടും പെട്ടെന്ന് കൂട്ടുകൂടും . അത് നല്ലതാണോ മോശമാണോ എനിക്കറിയില്ല. കാരണം നല്ല ആളുകളെയും മോശം ആളുകളെയും  പെട്ടെന്ന് തിരിച്ചറിയാന്‍ എനിക്ക് സാധിക്കാറില്ല. ഏകാന്തത ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അല്പം വാശി കൂടുതലുള്ള കൂടത്തിലാണ്. അതുകൊണ്ട് തന്നെ എന്നോട് തെറ്റ് ചെയ്യുന്നവരോട് പെട്ടെന്ന് ക്ഷമിക്കാന്‍ എനിക്ക് സാധിക്കാറില്ല. പരമാവധി സത്യമേ പറയാവു എന്നാഗ്രഹിക്കുന്നു ഞാന്‍. എങ്കിലും നല്ലതിന് വേണ്ടി അല്പം കള്ളം പറയുന്നതില്‍ തെറ്റില്ല എന്നുള്ള കൂട്ടത്തിലാണ് ഞാന്‍. ഇപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്ചുകൊണ്ടിരിക്കണം എനിക്ക്. ചുരുക്കി പറഞ്ഞാല്‍ ഒരു കത്തി. മനസ്സില്‍ തോന്നുന്നത് അതേപടി മുഖത്ത് നോക്കി തുറന്നുപറയാന്‍ ഒരു മടിയുമില്ല. അത് ഇഷ്ടമാണെങ്കിലും വെറുപ്പാണ് എങ്കിലും. പച്ചയാണ് ഇഷ്ടനിറം. അസൂയ തോന്നിയിട്ടുള്ളത് ഒത്തിരി മുടിയുള്ള പെണ്‍കുട്ടികളോട് മാത്രം.
എന്‍റെ ജീവിതത്തില്‍ ഏറെ ഞാന്‍ ഇഷ്ടപ്പെടുന്ന 3 കാര്യങ്ങളാണ്‌ മഴയും, കണ്ണനും,സംഗീതവും...
മഴയെക്കുറിച്ച് പറയന്‍ എനിക്ക് വാക്കുകളില്ല. അത്രയേറെ ഞാന്‍ മഴയെ സ്നേഹിക്കുന്നു. കളിവള്ളം ഒഴുക്കി നടന്ന ബാല്യത്തിനും , നിറമുള്ള സ്വപ്‌നങ്ങള്‍ കണ്ട കൌമാരത്തിനും ഏകസാക്ഷി മഴ മാത്രമാണ്. മഴ ചിലപ്പോള്‍ എന്‍റെ മനസ്സ് പോലെയാണ്. ചിലപ്പോള്‍ ചാറ്റല്‍ മഴ പോലെ സന്തോഷിക്കും. മറ്റു ചിലപ്പോള്‍ പെരുമഴയായി കണ്ണീരോഴുക്കും. .. പിന്നെ പറയാനുള്ളത് എന്‍റെ കണ്ണനെ കുറിച്ചാണ്.. കണ്ണന്‍ എന്നും എന്‍റെ കളിക്കൂട്ടുകാരനായിരുന്നു..എന്‍റെ പ്രണയമായിരുന്നു.  എന്‍റെ ജീവിതത്തിലെ എല്ലാം ഞാന്‍ പങ്കുവെക്കുന്നത് ഭാഗവനോടാണ്... ഇന്നും അങ്ങനെ തന്നെ..... പിന്നെ സംഗീതം അതെന്‍റെ ആത്മാവിന്‍റെ ഭാഗമാണ്....ഇനിയും ഒത്തിരി എന്നെക്കുറിച്ച് പറയാനുണ്ട്. പക്ഷെ ഇനിയും എഴുതിയാല്‍ വായിക്കുന്ന നിങ്ങള്‍ക്ക്‌ ബോറടിക്കും.. അതുകൊണ്ട് ഇനി അടുത്ത പ്രാവശ്യം കാണാം...

1 comment:

  1. കണ്ണനും, മഴയും, സംഗീതവും എനിക്കും പ്രിയപ്പെട്ടതാണ്‌. അതുകൊണ്ട് പറഞ്ഞോളൂ. ബോറഡിക്കില്ല, ഞാന്‍ കേള്‍ക്കാം.

    ReplyDelete