കണ്ണന് ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തില്‍ എത്തിയപ്പോളാണ് രാധ കണ്ണന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. വൃന്ദാവനത്തിലെ എല്ലാ പെണ്‍കുട്ടികളും കണ്ണനില്‍ അനുരുക്തരായിരുന്നെങ്കിലും രാധക്ക് കണ്ണന്റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പ്രായത്തില്‍ കണ്ണനെക്കാള്‍ മൂത്തതാണ് രാധ. വിവാഹിതയുമാണ്. എന്നിട്ടും കൃഷ്ണനെന്ന കൌമാരക്കാരനോട് അവള്‍ക്കു തോന്നിയ പ്രണയം തീവ്രമായിരുന്നു. എല്ലാ വിലക്കുകളും മറികടന്നു രാധ കൃഷ്ണനെ ആത്മാവിനു തുല്യമായി പ്രണയിച്ചു. മഞ്ഞപ്പട്ടുടുത്ത്, കൈയ്യില്‍ ഓടക്കുഴലുമായി നടന്ന കരിനീല നിറമുള്ള കണ്ണനോടൊപ്പം എല്ലാം മറന്നു വൃന്ദാവനത്തിലെ തുറന്ന പ്രകൃതിയില്‍ രാധ പ്രണയിച്ചു നടന്നു. പക്ഷെ അതി തീവ്രമായ ആ പ്രണയം അല്‍പ്പായുസ്സായിരുന്നു. കുറച്ചു നാളുകള്‍ക്കകം രാധ കണ്ണനില്‍ നിന്നും ഏറെ അകലെയായി. എന്നിട്ടും തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും ആ ഓടക്കുഴല്‍ വിളി കേള്‍ക്കാനായി..ഒന്ന് കാണാനായി രാധ കൃഷ്ണനെ കാത്തിരുന്നു.
നീലകടംമ്പിന്റെ ചോട്ടില് നിന് സഖി-
രാധയിരിക്കുന്നു കണ്ണാ...
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും ഇവള്-
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും ഇവള്-
നിന് കുഴല്‍വിളി കാതോര്‍ത്തിരിക്കും.
കാര്വര്ണ്ണന് ഇല്ലാത്ത വൃന്ദാവനം
കാര്വര്ണ്ണന് ഇല്ലാത്ത വൃന്ദാവനം
ഇവള്ക്കസ്സഹനീയമാത്രേ..!
മധുരക്ക് പോയ നീ തിരികെ വരുമെന്നോ-
മധുരക്ക് പോയ നീ തിരികെ വരുമെന്നോ-
ര്ത്തിവള് കാത്തിരിക്കുന്നു.
നിനക്കായി തീര്‍ത്തൊരു വനമാലയിന്നിതാ-
നിനക്കായി തീര്‍ത്തൊരു വനമാലയിന്നിതാ-
മണ്ണില്‍ കരിഞ്ഞു വീഴുന്നു..
ഒരു മാത്ര ദര്‍ശനം നല്കു നീ കണ്ണാ..
ഒരു മാത്ര ദര്‍ശനം നല്കു നീ കണ്ണാ..
എത്ര ദയനീയമാവളുടെ ഭാവം.
കണ്ണീരുണങ്ങി കഴിഞ്ഞ കവിള്‍ത്തടം,-
കണ്ണീരുണങ്ങി കഴിഞ്ഞ കവിള്‍ത്തടം,-
കണ്ണില്‍ കരിമഷിയില്ല....നെറ്റിയില്‍ -
കുംകുമപൊട്ടില്ല, മുടിയില്‍ മുല്ലപ്പൂ മാലയുമില്ല.
പിരിയുമ്പോള്‍ നീ ഇവള് ക്കേകിയ പീലിയെ-
പിരിയുമ്പോള്‍ നീ ഇവള് ക്കേകിയ പീലിയെ-
മാറോടു ചേര്‍ത്തിരിക്കുന്നു....
നിന് ചുടുചുംബനമേറ്റ ചൊടികളില്‍
നിന് ചുടുചുംബനമേറ്റ ചൊടികളില്‍
"കണ്ണാ" എന്നൊരു മന്ത്രം മാത്രം.
വേണു നാദത്തിന്റെ അലകളാല് നീ-
വേണു നാദത്തിന്റെ അലകളാല് നീ-
ദൂരെ മറഞ്ഞിരിക്കുമ്പോഴും....,
കാളിന്ദിതീരത്ത് ഗോപികമാരുമായ്-
കാളിന്ദിതീരത്ത് ഗോപികമാരുമായ്-
രാസകേളികള്‍ ആടുമ്പോഴും,
ഉള്ളില്‍ അടങ്ങാത്ത പ്രേമ കടലുമായ്
ഉള്ളില്‍ അടങ്ങാത്ത പ്രേമ കടലുമായ്
പരിഭവത്തോടിവള് കാത്തിരുന്നു.
എന്നിട്ടും നീയെന്തേ കായമ്പുവര്ണ്ണാ-
എന്നിട്ടും നീയെന്തേ കായമ്പുവര്ണ്ണാ-
നിന് സഖി രാധയെ വിസ്മരിച്ചു... ?
പ്രണയങ്ങള്‍ പണയമാകുന്നോരീ ലോകത്ത്..
പ്രണയങ്ങള്‍ പണയമാകുന്നോരീ ലോകത്ത്..
പരിശുദ്ധ പ്രണയത്തിന് നിറരൂപമായ്
മാനവ ഹൃത്താകും കാളിന്ദി തീരത്ത്
മാനവ ഹൃത്താകും കാളിന്ദി തീരത്ത്
കണ്ണനെ കാത്തിവള്‍ ജീവിച്ചിടും...!

nice di nice one..keep it up..
ReplyDeleteയഥാര്‍ത്ഥ പ്രണയം അങ്ങിനെയാണ് ശാലു, പ്രണയിക്കുന്നവര്‍ക്കു വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാന്‍ കഴിയും. പ്രണയിക്കുന്നവര്‍ കാത്തിരിക്കുന്നതു പോലെ ആരും ഒന്നിനേയും കാത്തിരിക്കുകയുമില്ല.
ReplyDeleteathinodu njanum100% yojikkunnu...!!
ReplyDeletekathirippum oru sughamlle