ഇത് അരുണ...കര്‍ണ്ണാടകത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഇവള്‍ ജീവിതത്തിലെ നല്ല കാലം സ്വപ്നം കണ്ടുകൊണ്ടാണ് 38 വര്‍ഷം മുന്‍പ് മുംബൈയിലെ 'കിംഗ് എട്വാര്‍ട് മെമ്മോറിയല്‍' ഹോസ്പിറ്റലില്‍ ആതുര സേവനത്തിനായി എത്തിയത്.. ഒരു ദിവസം ഡ്യുട്ടി കഴിഞ്ഞു തിരിച്ചു പോകാനായി ട്രസ്സിംഗ് റൂമില്‍ കയറി ഡ്രസ്സ് മാറുന്നതിനീടക്ക് അവിടെ ഒളിച്ചിരുന്ന അതേ ഹോസ്പിറ്റലിലെ സ്വീപര്‍ 'വാല്‍മികി' എന്ന് പേരും ചെകുത്താന്‍റെ മനസ്സുമുള്ള ഒരു നരധമാനാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു.ആ സമയത്ത് ആ പാവം പെണ്‍കുട്ടിയുടെ കൈയും, കഴുത്തും ഒരു ചങ്ങലായാല്‍ കട്ടിലിനോട് ബന്ധിച്ചാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്.ബഹളം കേട്ട് ഓടിക്കൂടിയ ആളുകള്‍ ആ മനുഷ്യനെ പിടികൂടിയെങ്കിലും, ചങ്ങലയാല്‍ മുറുകിയ കഴുത്തിലെ ഞരമ്പുകള്‍ക്കു ക്ഷതം സംഭാവിച്ചതിന്നാല്‍ അരുണക്ക് തന്‍റെ മാനത്തോടോപ്പം അവളുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു...മല്പ്പിടുത്തതിനിടയില്‍ അവളുടെ വാരിയെല്ലുകള്‍ തകര്‍ന്നുപോയതിനാല്‍ ശരീരത്തിന്‍റെ ചലന ശേഷിയും നഷ്ട്ടപ്പെട്ടിരുന്നു. അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമേ അതേ ആശുപത്രിയിലെ ഡോക്ടര്സിനു സാധിച്ചുള്ളൂ..38 വര്‍ഷങ്ങളായിട്ടും ഇന്നും അതേ ഹോസ്പിറ്റലിന്‍റെ കരുണയില്‍ അരുണ മിണ്ടാനോ,കാണണോ, അനങ്ങാനോ കഴിയാതെ ഒരു ജീവച്ച്ചവംപോലെ ജീവിക്കുന്നു. പിങ്കി വിരാനി എന്നാ ലേഖക "അരുണാസ് സ്റ്റോറി' എന്ന പേരില്‍ അരുണയുടെ കഥ പുസ്തകരൂപത്തില്‍ ഇറക്കിയപ്പോഴാണ് പുറംലോകം അരുണയെ കുറിച്ച് അറിയുന്നത്. പിങ്കി വിരാനി യുടെ അഭ്യര്‍ഥന മാനിച്ചു സുപ്രീം കോടതി അരുണയെ ദയാവധതിനു ഓര്‍ഡര്‍ കൊടുത്തു. പക്ഷെ മറ്റുള്ള ആളുകള്‍ അതിനെ എതിര്‍ത്തതിനാല്‍ അത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഒരു പക്ഷെ പിങ്കിയുടെ ഭാഗം ആവാം ശരി ഇങ്ങനെ ഒന്നുമറിയാതെയും കാണാതെയും ജീവച്ച്ചവമായി ജീവിക്കുന്നതില്‍ നല്ലത് അവളെ മരിക്കാന്‍ അനുവദിക്കുന്നത് തന്നെയാണ്. ഒരുപക്ഷെ നമ്മുടെ നാട്ടിലെ സൌമ്യയും ജീവിച്ചിരുന്നെങ്കില്‍ ഇതുപോലൊരു ജീവച്ച്ചവമായി ജീവിക്കേണ്ടി വന്നേനെ.. സൌമ്യയെപ്പോലെ തന്നെ വിവാഹസ്വപ്നങ്ങളുമായി നടക്കുന്ന സമയത്താണ് അരുണക്കും ഈ ഗതി സംഭവിച്ചത്... വിവാഹം ഉറച്ചിരുന്ന അവസരത്തിലാണ് ഇങ്ങനെ അരുണക്ക് സംഭവിച്ചത്..അങ്ങനെ എത്രയെത്ര സൌമ്യമാരും, അരുണമാരും...നമ്മള്‍ അറിഞ്ഞതും അറിയാതെപോയതും. പെണ്‍കുട്ടികളെ മാംസത്തിനു വേണ്ടി കടിച്ചു കീറുന്ന കഴുകന്മാര്‍ ഒന്നോര്‍ക്കുക..നിന്നെ പ്രസവിച്ചതും ഒരു സ്ത്രീയാണ്....നിനക്കൊരു പെങ്ങളുന്ടെങ്കില്‍ അവള്‍ക്കാണീ ഗതിയെങ്കില്‍...എന്ന് മാത്രം ചിന്തിക്കുക...ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കാം നമ്മുക്ക്.......!


No comments:
Post a Comment