ഇനിയെന്‍ വരണ്ട ചുണ്ടിനാല്‍ നിന്നോട്-
ചൊല്ലുവാന്‍ യാത്ര മൊഴികള്‍ മാത്രം.
വേനലാല്‍ പൊള്ളുന്ന അത്മാവിനുള്ളില്‍ നീ-
ഒരു ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങി.
ഹൃദയമാം ചിപ്പിയില്‍ ഇരുണ്ടോരറയില് നിന്നെ-
ആരാരും കാണാതോളിച്ചു വെച്ചു.
മനസ്സിന്റെ ആഴിതന്‍ തീരത്തതിരുന്നെത്ര-
ഉദയാസ്തമയങ്ങള്‍ ഒരുമിച്ചു കണ്ടു നാം.
പിന്നീടൊരുനാള്‍ തിരിച്ചറിഞ്ഞീ മഴ-
എന്റെതു മാത്രമല്ലന്നു.
ഓര്‍ക്കുവാന്‍ എത്ര നിമിഷങ്ങള്‍ നീ തന്നു-
മനസ്സില്‍ കുറിച്ചിടാന്‍ വാക്കുകളും.
എല്ലമെന്‍ ഭാണ്ടത്തില്‍ കേട്ടിയോതുക്കി-
യാത്ര പോകുന്നോന്നു പിന്തിരിഞ്ഞീടാതെ.
ഒരുനാള്‍ എന്‍ പ്രാണനാം പക്ഷിയെന്‍-
ദേഹിയെ കൈവിട്ടു പോയിടുമ്പോള്‍,
ഒരു തുള്ളി കണ്ണീരു പോലും പോഴിക്കാരു-
തതുപോലും വേണ്ടിന്നു നിന്നില്‍ നിന്നും..!!

ആദ്യഭാഗം നന്നായി. അവന്റെ പ്രണയത്തെ മഴയുമായി ഉപമിച്ചതും മറ്റും. ബാക്കി ഭാഗം ഒന്നും കൂടി നന്നാക്കണം
ReplyDeleteSure...!
ReplyDelete