കോഫീ ഹൌസിലെ ഒഴിഞ്ഞ കോണിലെ കസേരയില്‍ അഞ്ചു മിനിറ്റ് കഴിഞ്ഞു നകുല്‍ പ്രിയയേയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് . ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങിയിട്ടും നകുല്‍ വിയര്‍ത്തു.
ഈ പ്രിയ എവിടെ? അല്ലെങ്കിലും അവള്‍ക്കെല്ലാം കുട്ടിക്കളിയാണ്.
ഇന്നലെ അവളുടെ മെസ്സേജു വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ഉഷ്ണം ആണ്...അവള്‍ വന്നു സത്യാവസ്ഥ അറിഞ്ഞാലേ ഇനി അത് മാറു..അവള്‍ പറഞ്ഞത് സത്യമാണെങ്കില്‍..ഈശ്വരാ..!
നകുല്‍ ഇരുന്ന കസേരക്കെതിരെ അപ്പോഴേക്കും ഒരു നിറഞ്ഞ ചിരിയുമായി പ്രിയ വന്നിരുന്നു.
"ന്താ...എന്‍റെ കുട്ടിക്കൊരാലോചന"?
നകുല്‍ വേഗം പ്രിയയുടെ കൈയ്യില്‍ പിടിച്ചു. "പ്രിയ പറയൂ നീ പറഞ്ഞത് സത്യമാണോ?
"ഞാന്‍ എന്തിനാ ഈ കാര്യത്തില്‍ നിന്നോട് കള്ളം പറയുന്നത്?നിന്നെപ്പോലെ നിഷ്ക്കളങ്കമായ മുഖമുള്ള ഒരു കൊച്ചു ഭീകരന്‍ ഉണ്ടാവുമെങ്കില്‍ രസമല്ലേ? ...അടിപൊളി"
പ്രിയ മേശപ്പുറത്തു താളം പിടിച്ചു കൊണ്ട് പറഞ്ഞു.
നിനക്കുറപ്പുണ്ടോ? നകുല്‍ പ്രിയയെ ദേഷ്യത്തോടെ നോക്കി...അല്ലെങ്കിലും ദേഷ്യം വന്ന നകുലിന്‍റെ മുഖം പ്രിയക്കിഷ്ടമാണ്. അതിനു വേണ്ടി അവള്‍ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കും.
എന്തായാലും നീ നാളെ തന്നെ ലാബില്‍ കൊണ്ടുപോയി ഒന്ന് ടെസ്റ്റ് ചെയ്യിക്ക്...നകുല്‍ അല്പം പരിഭവത്തോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോക്കെറ്റില്‍ നിന്നും വണ്ടിയുടെ കീ എടുത്തു.
"ദേ...സൂക്ഷിച്ചു വണ്ടിയോടിക്കണേ..എന്‍റെ കുട്ടിക്ക് അച്ചനില്ലതാക്കല്ലേ". പ്രിയ അമര്‍ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
നകുല്‍ അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ഇറങ്ങി പോയി.
കോഫീ ഹൗസിന്‍റെ പടികള്‍ ഇറങ്ങി ബസ് സ്റൊപ്പിലേക്ക് നടക്കുമ്പോള്‍ പ്രിയ ഓര്‍ത്തു.
നകുല്‍....അവനൊരു പാവമാണ്...എന്നാലും എല്ലാം തുടങ്ങിവെച്ചത് അവനല്ലേ..?
അവന്‍ ഓര്‍ക്കണമായിരുന്നു വിവാഹിതനാണെന്ന്. എന്തിനാണ് തന്നോട് പ്രണയമാണെന്ന് പറഞ്ഞു പുറകെ നടന്നത്? ആദ്യമൊക്കെ എല്ലാം തമാശയായിരുന്നു തനിക്കെങ്കിലും പോകെ പോകെ അവനെ താനും ആഴത്തില്‍ സ്നേഹിച്ചുപോയി. അതുകൊണ്ട് മാത്രമാണ് അവന്‍റെ ആഗ്രഹങ്ങളെയൊന്നും എതിര്‍ക്കാതിരുന്നത്. എങ്കിലും അവനെ ഒന്ന് കളിപ്പിക്കാന്‍ അവസരം കിട്ടിയപ്പോ വിട്ടു കളയുന്നതെങ്ങനെ? ഇങ്ങനെയുള്ള കൊച്ചു കുറുമ്പുകള്‍, പറ്റിക്കലുകള്‍ പ്രിയക്കിഷ്ടമാണ് ..
ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു മുഴ സമ്മാനിച്ച് അമ്മയാകാനുള്ള സാധ്യത വെറും പത്ത് ശതമാനം മാത്രമാക്കി ദൈവം എന്നെ പ്രിയയെ പറ്റിച്ചു..അതുകൊണ്ട് തന്നെ വരുന്ന വിവാഹാലോചനകള്‍ എല്ലാം അവള്‍ വേണ്ടാന്ന് വെച്ചു.. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതെന്തന്നു ചോദിച്ചവരോടെല്ലാം "ചൊവ്വാ ദോഷത്തിന്‍റെ" പേര് പറഞ്ഞു. പക്ഷെ...ഈ കളി എത്ര നാള്‍...? അതാണ് പ്രിയക്ക് അറിയാത്തത്.
പിറ്റേദിവസം ഓഫീസിന്‍റെ ചില്ലിനപ്പുറം കാണുന്ന പഴക്കടയില്‍ നോക്കി "ഹായ് ചാമ്പയ്ക്ക..."എന്നുറക്കെ വിളിച്ചു പറയാനും, ഓഫീസിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ "തീരെ വയ്യ" എന്ന് നടുവിന് കൈ കൊടുത്തു കൊണ്ട് നകുല്‍ കേള്‍ക്കെ ഉറക്കെ വിളിച്ചു പറയാനും പ്രിയ മറന്നില്ല. എല്ലാം നകുലിന്‍റെ ടെന്‍ഷന്‍ കാണാന്‍ വേണ്ടി മാത്രം.
അന്നത്തെ കോഫീ ഹൌസില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ പ്രിയയുടെ കൈയ്യില്‍ മുറുക്കി പിടിച്ചുകൊണ്ട് നകുല്‍ പറഞ്ഞു.
"പ്രിയ..ഇത് കുട്ടിക്കളിയല്ല. നമ്മുക്കൊരു ഡോക്ടറെ കാണാം. എന്റെ അവസ്ഥ നിനക്കറിയാമല്ലോ. എനിക്കിഷ്ടമുണ്ടായിട്ടല്ല. " നകുലിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു.
അത്രയും മതിയായിരുന്നു പ്രിയയുടെ മനസ്സലിയാന്‍. ഒന്നുല്ല...ന്നു അവള്‍ കണ്ണടച്ച് കാട്ടി.
പിന്നെയും നീണ്ടു പോകുന്ന പ്രിയയുടെ ഡേറ്റില്‍ നകുല്‍ ആശങ്കപ്പെട്ടു.
അവന്‍ പലപ്പോഴും ടെസ്റ്റ് ചെയ്യാനായി അവളെ നിര്‍ബന്ധിച്ചു. അപ്പോഴെല്ലാം പ്രിയ ഒന്നുല്ലാന്നു പറഞ്ഞു നകുലിനെ സമാധാനിപ്പിച്ചു.
കാരണം മാസാമാസം എല്ലാ സ്ത്രീകള്‍ക്കും സംഭവിക്കുന്ന വിപ്ലവം തനിക്ക് രണ്ടോ മൂനൊ മാസം കൂടുമ്പോള്‍ മാത്രമേ സംഭാവിക്കാരുല്ലു എന്ന് അവള്‍ക്കു മാത്രമറിയുന്ന രഹസ്യമാണ്.
ഞായറാഴ്ച്ചകളില്‍ ഹോസ്റ്റേലിലെ റൂംമേറ്റുമോന്നിച്ച്ച് ഒരു ഔട്ടിംഗ് പ്രിയക്ക് പതിവുള്ളതാണ്. പക്ഷെ...അന്നെന്തോ അവള്‍ക്കു വല്ലതോരസ്വസ്തത. രാവിലെ വയറു നിറയെ കഴിച്ച ഇഡ്ഡലി മഞ്ഞ വെള്ളത്തിനൊപ്പം പുറത്തേക്ക് പോന്നു. ആകെ ഒരു ക്ഷീണം...
പാതിരാത്രിയിലെപ്പോഴോ അടി വയറിനുള്ളില്‍ നിന്നും വല്ലാത്തൊരു വേദന പൊട്ടി പുറപ്പെടുന്നത് പ്രിയ അറിഞ്ഞു. അത് ശരീരം മൊത്തം പടരുന്നുണ്ടായിരുന്നു. പിന്നീട് എന്തൊക്കെയോ ശരീരത്തില്‍ നിന്നും ഉരുകിയോലിച്ച്ചു പോകുന്നപോലെ തോന്നി.
ഒരു വിധത്തില്‍ നേരം വെളിപ്പിച്ച്ചു.
ഹോസ്പിറ്റലില്‍ ഡോക്ടറുടെ മുന്നില്‍ ഇരിക്കുമ്പോള്‍ അവര്‍ തന്‍റെ തടിച്ച കണ്ണടക്കിടയിലൂടെ ടെസ്റ്റ് റിസല്ട്ടിലെക്കും , മുഖത്തേക്കും മാറി മാറി നോക്കുന്നത് പ്രിയ അറിഞ്ഞു.
"ഹസ്ബണ്ട് എവിടെ"?
പ്രിയ പ്രതീക്ഷിച്ച ചോദ്യമായിരുന്നു.
"സ്ഥലത്തില്ല"...അവള്‍ കള്ളം പറഞ്ഞു.
"സൂക്ഷിച്ചില്ലായിരുന്നോ"...? എന്തായാലും അബോര്‍ഷന്‍ വേണ്ടി വരും.
ഡോക്ടര്‍ ദുഖത്തോടെ പറഞ്ഞു.
ഉച്ചക്ക് ശേഷം പ്രിയ ഓഫീസിലെത്തി..കസേരയില്‍ ചാരി കണ്ണടച്ചു കിടന്നു.
ദൈവം വീണ്ടും തന്നെ കളിപ്പിച്ച്ചിരിക്കുന്നു.
പ്രിയ...എന്നുള്ള നകുലിന്‍റെ വിളി കേട്ട് അവള്‍ കണ്ണ് തുറന്നു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"എന്നെക്കൂടി വിളിക്കാംയിരുന്നില്ലേ..? ഞാന്‍ വന്നേനെ നിനക്ക് കൂട്ടായി. "
എപ്പോഴത്തെയും പോലെ ഒരു പുഞ്ചിരി നകുലിനു സമ്മാനിചിട്ട് പ്രിയഓഫീസിനു പുറത്തേക്ക് ഇറങ്ങി നടന്നു.
ആദ്യം കണ്ട ടോയ് ഷോപ്പില്‍ നിന്ന് ഒരു പാവക്കുട്ടിയെ വാങ്ങി.
അതിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പ്രിയ നടന്നു...എങ്ങോട്ടന്നറിയാതെ...!

shalu "GREAT"
ReplyDeleteകലപില കൂട്ടുന്ന വട്ടുകേസ് കഥ ന ന്നായിരിക്കുന്നു
ReplyDelete