Total Pageviews

Saturday, June 11, 2011

ഒരു പേറ്റുനോവ്‌ .....

നിദ്രവിട്ടൊഴിഞ്ഞൊരു രാവിന്‍റെ യാമത്തി-
ലെപ്പോഴോ വന്നൊരു പേറ്റുനോവ്‌.
ഒട്ടൊരു അത്ഭുതത്തോടെ ഞാന്‍ ഓര്‍ത്തുപോയ്-
ആരെനിക്കെകിയീ ബീജത്തെ..?
മേഘ കീറിലോളിചിട്ടിടക്കെന്നെ-   
നോക്കി ചിരിക്കുന്ന വേണ്നിലാവോ?
നേരിയ കൈകള്‍ കൊണ്ടെപ്പോഴും എന്നെ-
വാരിപ്പുണരുന്ന ചാറ്റല്‍മഴയാണോ? 
വൃന്ദാവനത്തിലെ വള്ളിക്കുടിലില്‍ നിന്നെ-
ന്നെക്കുഴലാല്‍ വിളിക്കുന്ന കണ്ണനോ ?
ഇന്നലെ പത്ര താളിതില്‍ കണ്ടൊരു-
കാട്ടളനാല്‍ പിഴുതെറിഞ്ഞൊരു പെണ്പൂവോ?
ഒരു ചെറു നോവിനാല്‍ പിടഞ്ഞെന്‍റെ ഉണ്ണിയെ-
ഒരു കടലാസുതുണ്ടില്‍ ഞാന്‍ പെട്ടിട്ടു. 
അന്ധകാരത്തില്‍ നിന്നാരായുന്നാരാരോ,
നീ പെറ്റകുട്ടിയത് ആണോ,പെണ്ണോ?  
ഒരു വിങ്ങലോടെയാ കടലാസുതുണ്ടിനെ-
ദൂരെ ചുരുട്ടിയെരിഞ്ഞുകൊണ്ടോതി ഞാന്‍
അതൊരു ചാപിള്ളയായിരുന്നു...!! 

  

 
        



No comments:

Post a Comment