പിറ്റേദിവസം രാവിലത്തേക്ക് വിഷുക്കണി ഒരുക്കാനായി തെക്കേ മുറ്റത്ത് നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ മാങ്ങക്കുവേണ്ടി കുറേ നേരമായി ഒരു തോട്ടിയും, മാങ്ങയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിക്കുകയാണ് ശ്യാമ... പെട്ടെന്നൊരു കുല മാങ്ങ ആഞ്ഞു വലിച്ചപ്പോഴേക്കും മാങ്ങ താഴേക്കു വീണു...അതോടൊപ്പം ശ്യാമ നിലത്തേക്കിരുന്നു പോയി...നെഞ്ജിനുള്ളില്‍ കൊളുത്തിപ്പിടിച്ചപോലൊരു വേദന. പിന്നെ വിഷുക്കണിക്കായി ഓരോരോ സാധനങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നപ്പോഴും ആ വേദന ശ്യാമയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഈശ്വര വല്ല അറ്റാക്കുമാണോ...? അതിനു തനിക്കു 28 വയസ്സല്ലേ ആയുള്ളൂ...ഈ പ്രായത്തില്‍ അറ്റാക്ക് വരുമോ? ഏയ് അതൊന്നുമാവില്ല...ശ്യാമ സമാധാനിച്ചു.എങ്കിലും മനസ്സിന് വല്ലാത്ത സങ്കടം പോലെ..തനിക്കു വല്ലതും സംഭവിച്ചാല്‍...ഓടിപ്പോയി തൊട്ടിലില്‍ കിടന്നുറങ്ങുന്ന മോനെ നോക്കി. ഏഴു വര്‍ഷത്തെ ചികിത്സക്കും , വഴുപാടുകള്‍ക്കും ശേഷം ലഭിച്ച മോനാണ്...അവനെ കണ്ടു കൊതി തീര്‍ന്നിട്ടില്ല...അത് മാത്രമല്ല തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ദീപുവേട്ടനു താങ്ങാന്‍ പറ്റില്ല...അത്രയേറെ തന്നെ സ്നേഹിക്കുന്നുണ്ട്.. ഓരോന്നാലോചിച്ച് നിന്നപ്പോഴേക്കും മുറ്റത്തു ദീപുവിന്‍റെ വണ്ടിയുടെ ഹോണ്‍ കേട്ടു.
ചായയുമായി മുറിയിലേക്ക് ചെല്ലുമ്പോള്‍ ശ്യാമയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് ദീപു ചോദിച്ചു..."ഇന്നെന്താ എന്‍റെ ശ്യമക്കുട്ടിയുടെ മുഖത്തൊരു തെളിച്ചമില്ലാത്തെ "?
ശ്യാമക്കറിയാം താന്‍ ഇത് പറഞ്ഞാല്‍ ദീപു കളിയാക്കും...എന്നാലും വേണ്ടില്ല പറയണം.ആലോചിച്ചപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. "ദീപുവേട്ടാ ...എനിക്ക്... അവള്‍ പതിക്കു വെച്ച് നിര്‍ത്തി.
"എന്തോ സീരിയസ് ആയ കാര്യമാണല്ലോ പറയ്"...ദീപു ശ്യാമയുടെ മുഖം പിടിച്ചുയര്‍ത്തി...
"എനിക്ക് നെഞ്ജിനുള്ളില്‍ ഒരു വേദന"...ശ്യാമ പറഞ്ഞവസാനിപ്പിച്ചു.
"അത്രേയുള്ളൂ...എന്‍റെ ശ്യാമ...നീയിങ്ങനെ തോട്ടവാടിയായിപ്പോയല്ലോ...അതിനാ കരയുന്നെ?അത് വല്ല ഗ്യാസുമാവും...നീ ഒരു കാര്യം ചെയ്യ്...ഒരു പുതിന്‍ഹാര കഴിക്കു..അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ എടുത്തു തരാം." ഡ്രോ തുറന്നു പുതിന്‍ ഹര എടുത്തു ദീപു തന്നെ ശ്യാമയെ കഴിപ്പിച്ചു..
പിന്നീട് അത്താഴം വിളമ്പി കഴിക്കുമ്പോഴും, കുഞ്ഞിനെ പാലുകൊടുത്തുറക്കുമ്പോഴും എല്ലാം അവളെ ആ വേദന പിന്തുടര്‍ന്നിരുന്നു..ദീപു ചോദിച്ചപ്പോള്‍ മാറി എന്നവള്‍ നുണ പറഞ്ഞു.
രാത്രിയില്‍ ശ്യാമയെ മാറില്‍ ചേര്‍ത്ത് കിടത്തി ദീപു എന്തൊക്കെയോ പറയുമ്പോഴും അവള്‍ ചിന്തിച്ചു കൊണ്ടിരുന്നത് തനിക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന് മാത്രമാണ്.
രാവിന്‍റെ ഏതോ യാമത്തില്‍ ഉറങ്ങിപ്പോകുന്നതും, ആ വേദന സ്വയം അലിഞ്ഞില്ലാതാകുന്നതും ശ്യാമ അറിഞ്ഞു. അവള്‍ ഉറക്കത്തില്‍ ഒരു നൂലില്ലാ പട്ടം പോലെ ആകാശത്തിലൂടെ പാറി നടന്നു.
കുഞ്ഞിന്‍റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടുകൊണ്ടാണ് ശ്യാമ രാവിലെ കണ്ണ് തുരനത്..അവനു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പാല് കുടിക്കണം,വല്ലാത്ത വാശി തന്നെ. കിടന്നു കൊണ്ട് തന്നെ ശ്യാമ ക്ലോക്കില്‍ നോക്കി.നേരം ഒത്തിരി വെളുത്തിരിക്കുന്നു. അയ്യോ...ഇന്ന് വിഷുവല്ലേ വിഷുക്കണി വെക്കെണ്ടാതല്ലേ..ഈ ദീപുവേട്ടന്‍ വിളിക്കഞ്ഞതെന്താ..?സാരമില്ല വേഗം എഴുന്നേറ്റു കണി വെക്കാം...പക്ഷെ ശ്യമക്ക് കിടന്നിടത്തുനിന്നും അനങ്ങാന്‍ സാധിച്ചില്ല. തനിക്കെന്താ പറ്റിയത്? ശ്യാമ ആകെ പരിഭ്രമിച്ചു. ദീപുവേട്ടന്‍ എവിടെ? ശ്യാമ കണ്ടു ദീപുവേട്ടനതാ തന്‍റെ അരുകില്‍ തലയ്ക്കു കൈയും കൊടുത്തിരിക്കുന്നു.ആ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. ആ കണ്ണുനീര്‍ തുടക്കാന്‍ ശ്യാമ കൈകള്‍ നീട്ടിയെങ്കിലും ഇനിയൊരിക്കലും തനിക്കതിനു സാധിക്കില്ലന്നു അവള്‍ക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു....!!

entha njan parayuka...... eniyum eniyum ezuthan kazivu kodukkaney eswara ente aniyathi kutty kku enna prarthana mathram....
ReplyDelete