Total Pageviews

Thursday, March 31, 2011

ദയാവധം കാത്തൊരു സ്ത്രീ


















                  ഇത് അരുണ...കര്‍ണ്ണാടകത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഇവള്‍ ജീവിതത്തിലെ നല്ല കാലം സ്വപ്നം കണ്ടുകൊണ്ടാണ് 38 വര്‍ഷം മുന്‍പ്‌ മുംബൈയിലെ 'കിംഗ്‌ എട്വാര്‍ട്‌  മെമ്മോറിയല്‍' ഹോസ്പിറ്റലില്‍ ആതുര സേവനത്തിനായി എത്തിയത്.. ഒരു ദിവസം ഡ്യുട്ടി കഴിഞ്ഞു  തിരിച്ചു പോകാനായി ട്രസ്സിംഗ് റൂമില്‍ കയറി ഡ്രസ്സ്‌ മാറുന്നതിനീടക്ക്  അവിടെ ഒളിച്ചിരുന്ന അതേ ഹോസ്പിറ്റലിലെ സ്വീപര്‍ 'വാല്‍മികി' എന്ന് പേരും ചെകുത്താന്‍റെ  മനസ്സുമുള്ള  ഒരു നരധമാനാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു.ആ സമയത്ത് ആ പാവം പെണ്‍കുട്ടിയുടെ കൈയും, കഴുത്തും  ഒരു ചങ്ങലായാല്‍ കട്ടിലിനോട് ബന്ധിച്ചാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്.ബഹളം കേട്ട് ഓടിക്കൂടിയ ആളുകള്‍ ആ മനുഷ്യനെ പിടികൂടിയെങ്കിലും, ചങ്ങലയാല്‍ മുറുകിയ  കഴുത്തിലെ ഞരമ്പുകള്‍ക്കു ക്ഷതം സംഭാവിച്ചതിന്നാല്‍ അരുണക്ക് തന്‍റെ മാനത്തോടോപ്പം അവളുടെ കാഴ്ച ശക്തിയും  നഷ്ടപ്പെട്ടിരുന്നു...മല്പ്പിടുത്തതിനിടയില്‍ അവളുടെ വാരിയെല്ലുകള്‍ തകര്‍ന്നുപോയതിനാല്‍ ശരീരത്തിന്‍റെ ചലന ശേഷിയും നഷ്ട്ടപ്പെട്ടിരുന്നു.  അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമേ അതേ ആശുപത്രിയിലെ ഡോക്ടര്സിനു  സാധിച്ചുള്ളൂ..38 വര്‍ഷങ്ങളായിട്ടും ഇന്നും അതേ ഹോസ്പിറ്റലിന്‍റെ കരുണയില്‍  അരുണ മിണ്ടാനോ,കാണണോ, അനങ്ങാനോ കഴിയാതെ ഒരു ജീവച്ച്ചവംപോലെ ജീവിക്കുന്നു. പിങ്കി വിരാനി എന്നാ ലേഖക "അരുണാസ് സ്റ്റോറി' എന്ന പേരില്‍ അരുണയുടെ കഥ പുസ്തകരൂപത്തില്‍ ഇറക്കിയപ്പോഴാണ് പുറംലോകം അരുണയെ കുറിച്ച് അറിയുന്നത്.  പിങ്കി വിരാനി യുടെ അഭ്യര്‍ഥന മാനിച്ചു സുപ്രീം കോടതി അരുണയെ  ദയാവധതിനു ഓര്‍ഡര്‍ കൊടുത്തു. പക്ഷെ മറ്റുള്ള ആളുകള്‍ അതിനെ എതിര്‍ത്തതിനാല്‍ അത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഒരു പക്ഷെ പിങ്കിയുടെ ഭാഗം ആവാം ശരി ഇങ്ങനെ ഒന്നുമറിയാതെയും  കാണാതെയും ജീവച്ച്ചവമായി ജീവിക്കുന്നതില്‍ നല്ലത് അവളെ മരിക്കാന്‍ അനുവദിക്കുന്നത് തന്നെയാണ്.  ഒരുപക്ഷെ നമ്മുടെ നാട്ടിലെ സൌമ്യയും ജീവിച്ചിരുന്നെങ്കില്‍ ഇതുപോലൊരു ജീവച്ച്ചവമായി ജീവിക്കേണ്ടി വന്നേനെ.. സൌമ്യയെപ്പോലെ തന്നെ വിവാഹസ്വപ്നങ്ങളുമായി നടക്കുന്ന സമയത്താണ് അരുക്കും ഈ ഗതി സംഭവിച്ചത്... വിവാഹം ഉറച്ചിരുന്ന അവസരത്തിലാണ് ഇങ്ങനെ അരുണക്ക് സംഭവിച്ചത്..അങ്ങനെ എത്രയെത്ര സൌമ്യമാരും, അരുണമാരും...നമ്മള്‍ അറിഞ്ഞതും അറിയാതെപോയതും. പെണ്‍കുട്ടികളെ മാംസത്തിനു വേണ്ടി കടിച്ചു കീറുന്ന കഴുകന്മാര്‍ ഒന്നോര്‍ക്കുക..നിന്നെ പ്രസവിച്ചതും ഒരു സ്ത്രീയാണ്....നിനക്കൊരു പെങ്ങളുന്ടെങ്കില്‍ അവള്‍ക്കാണീ ഗതിയെങ്കില്‍...എന്ന് മാത്രം ചിന്തിക്കുക...ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കാം നമ്മുക്ക്.......!

Friday, March 25, 2011

കണ്ണാ നിന്നെയും കാത്ത്


































                              കണ്ണന്‍ ഗോകുലത്തില്‍ നിന്നും വൃന്ദാവനത്തില്‍  എത്തിയപ്പോളാണ് രാധ കണ്ണന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. വൃന്ദാവനത്തിലെ എല്ലാ പെണ്‍കുട്ടികളും കണ്ണനില്‍ അനുരുക്തരായിരുന്നെങ്കിലും രാധക്ക് കണ്ണന്‍റെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. പ്രായത്തില്‍ കണ്ണനെക്കാള്‍ മൂത്തതാണ് രാധ. വിവാഹിതയുമാണ്. എന്നിട്ടും കൃഷ്ണനെന്ന കൌമാരക്കാരനോട് അവള്‍ക്കു തോന്നിയ പ്രണയം തീവ്രമായിരുന്നു. എല്ലാ വിലക്കുകളും മറികടന്നു രാധ കൃഷ്ണനെ ആത്മാവിനു തുല്യമായി പ്രണയിച്ചു.  മഞ്ഞപ്പട്ടുടുത്ത്,  കൈയ്യില്‍ ഓടക്കുഴലുമായി നടന്ന കരിനീല നിറമുള്ള കണ്ണനോടൊപ്പം എല്ലാം മറന്നു വൃന്ദാവനത്തിലെ തുറന്ന പ്രകൃതിയില്‍ രാധ പ്രണയിച്ചു നടന്നു. പക്ഷെ അതി തീവ്രമായ ആ പ്രണയം അല്പ്പായുസ്സായിരുന്നു. കുറച്ചു നാളുകള്‍ക്കകം രാധ കണ്ണനില്‍ നിന്നും ഏറെ അകലെയായി. എന്നിട്ടും തിരികെ വരില്ലെന്ന് അറിയാമായിരുന്നിട്ടും ആ ഓടക്കുഴല്‍ വിളി കേള്‍ക്കാനായി..ഒന്ന് കാണാനായി രാധ കൃഷ്ണനെ കാത്തിരുന്നു. 

 നീലകടംമ്പിന്‍റെ ചോട്ടില്‍ നിന്‍ സഖി-
രാധയിരിക്കുന്നു കണ്ണാ...
എത്ര യുഗങ്ങള്‍ കഴിഞ്ഞാലും ഇവള്‍-
നിന്‍ കുഴല്‍വിളി കാതോര്‍ത്തിരിക്കും.
കാര്‍വര്‍ണ്ണന്‍ ഇല്ലാത്ത വൃന്ദാവനം 
ഇവള്‍ക്കസ്സഹനീയമാത്രേ..!
മധുരക്ക് പോയ നീ തിരികെ വരുമെന്നോ-
ര്‍ത്തിവള്‍ കാത്തിരിക്കുന്നു.
നിനക്കായി തീര്‍ത്തൊരു വനമാലയിന്നിതാ-
മണ്ണില്‍ കരിഞ്ഞു വീഴുന്നു..
ഒരു മാത്ര ദര്‍ശനം നല്‍കു നീ കണ്ണാ..
എത്ര ദയനീയമാവളുടെ ഭാവം.
കണ്ണീരുണങ്ങി കഴിഞ്ഞ കവിള്‍ത്തടം,-
കണ്ണില്‍ കരിമഷിയില്ല....നെറ്റിയില്‍ -
കുംകുമപൊട്ടില്ല, മുടിയില്‍ മുല്ലപ്പൂ മാലയുമില്ല.
പിരിയുമ്പോള്‍ നീ ഇവള്‍ ക്കേകിയ പീലിയെ-
മാറോടു ചേര്‍ത്തിരിക്കുന്നു....
നിന്‍ ചുടുചുംബനമേറ്റ ചൊടികളില്‍ 
"കണ്ണാ" എന്നൊരു മന്ത്രം മാത്രം.
വേണു നാദത്തിന്‍റെ അലകളാല്‍ നീ-
ദൂരെ മറഞ്ഞിരിക്കുമ്പോഴും....,
കാളിന്ദിതീരത്ത് ഗോപികമാരുമായ്-
രാസകേളികള്‍ ആടുമ്പോഴും,
ഉള്ളില്‍ അടങ്ങാത്ത പ്രേമ കടലുമായ് 
പരിഭവത്തോടിവള്‍ കാത്തിരുന്നു.
എന്നിട്ടും നീയെന്തേ കായമ്പുവര്‍ണ്ണാ-
നിന്‍ സഖി രാധയെ വിസ്മരിച്ചു... ?
പ്രണയങ്ങള്‍ പണയമാകുന്നോരീ ലോകത്ത്..
പരിശുദ്ധ പ്രണയത്തിന്‍ നിറരൂപമായ്
മാനവ ഹൃത്താകും കാളിന്ദി തീരത്ത്
കണ്ണനെ കാത്തിവള്‍ ജീവിച്ചിടും...!

സത്യവും, മിഥ്യയും...














ജീവിതം... ആരോ പറപ്പിക്കുന്ന പട്ടം..!
നൂലോന്നു പൊട്ടിയാല്‍..തീരുന്നീ   ജീവിതം.
ജീവിതം...ഇരുട്ടില്‍ കത്തുന്ന വിളക്ക്..!
പ്രകാശത്തിന്‍റെ ഇത്തിരി വെട്ടം....
ഒരു മന്ദമാരുതന് പോലും-
കെടുത്താന്‍ കഴിയുന്നൊരു  വിളക്ക് .
ജീവിതം....... വെറും മിഥ്യ...!!

മരണം... ഇരുളിലും തെളിയുന്ന സൂര്യന്‍
പ്രകാശത്തിന്‍റെ സത്യമായ ഭാവം.  
കാറ്റിലുലയാതെ, അണയാതെ-
ജ്വലിക്കുന്ന സൂര്യന്‍.
മരണം....പരമമായ സത്യം...!!
 

Thursday, March 17, 2011

നിമിഷയുടെ വിരുന്നുകാര്‍...!! (കഥ)


                             













                   സ്വീകരണ മുറിയിലെ കസേരയില്‍ പഴയൊരു നോട്ടുബുക്കും കൈയ്യില്‍ പിടിച്ചുകൊണ്ടു നിമിഷ ഇരുന്നു. ആരെക്കുറിച്ചെഴുതണം ? എങ്ങനെ തുടങ്ങണം? 
'നോവല്‍ മത്സരത്തിനു അപേക്ഷകള്‍ ക്ഷണിക്കുന്നു' എന്നു പ്രമുഖ വാരികയില്‍ പരസ്യം കണ്ടപ്പോള്‍ മുതല്‍ നിമിഷക്ക് ഇരിക്കപ്പോരുതിയില്ല....പല കഥാപാത്രങ്ങളും അവരവരുടെ ജീവിതങ്ങളും , തല നിറയെ തിക്കിതിരക്കിയിരിക്കുന്നത് കൊണ്ട് ഇന്നലെ രാത്രി തീരെ ഉറക്കം വന്നില്ല..ഒരുപാട് തവണ തിരിഞ്ഞും , മറിഞ്ഞും കിടന്നു. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു വെള്ളം കുടിച്ചു. നിമിഷയുടെ പാരവശ്യം കണ്ടു മഹിക്ക് ചിരി വന്നു. 
"നീയൊരു കാര്യം ചെയ്യ്  പണ്ട് കോളേജു മാഗസീനില്‍  എഴുതിയ വാലും തലയുമില്ലാത്ത കഥപോലെ ഒന്നെഴുതു.ഒരു പത്ത് അദ്ധ്യായങ്ങള്‍..ഒന്നും തമ്മില്‍ ഒരു കാണെക്ഷനും ഉണ്ടാവരുത്, അവാര്‍ഡ് ഉറപ്പ് .  അതുകേട്ടു അവള്‍ക്കു ചിരിയും കരച്ചിലും ഒന്നിച്ചു വന്നു. "വെറും ജന്തുശാസ്ത്രം പഠിപ്പിക്കുന്ന നിനക്ക് ഭാഷയെക്കുറിച്ച്ചു എന്തറിയാം" എന്നായി മഹിയുടെ കളിയാക്കല്‍. 
മലയാളം പടിച്ചോര്‍ക്കെ കഥയെഴുതാന്‍ പാടുള്ളൂ? വീറോടെ വാദിച്ചു നിമിഷ. അല്ലെങ്കിലും ബാങ്കിലെ കണക്കിലെ അക്കങ്ങള്‍ കൂട്ടിയും, കിഴിച്ചും ദിവസം തള്ളി നീക്കുന്ന മഹിക്ക് കഥയെ കുറിച്ചറിയാമോ  എന്ന് നിമിഷ മനസ്സിലോര്‍ത്തു.
'വ്യകരണമറിയാത്ത  നിന്‍റെ പ്രയോഗങ്ങളും , ഏച്ചുകെട്ടിയുണ്ടാക്കുന്ന ഓരോ വാചകങ്ങളും'.....മഹിയുടെ പരിഹാസം അതിര് കടക്കുമ്പോള്‍ നിമിഷ പിന്‍വാങ്ങും. ഇനി ഒന്നും എഴുതുന്നില്ലെന്ന് തീരുമാനിക്കും. പക്ഷെ, കുറച്ചു ദിവസം കഴിയുമ്പോള്‍ പിന്നെയും...രാധികയും, ഗോപുവും, സുജാതയും, ദേവിയും, പിന്നെ പേരിടാത്ത കുറെ പേരും വിരുന്നുകാരായി മനസ്സിലേക്ക് ഓടിവന്നു പറയും.."മഹി പറയുന്നതൊന്നും കാര്യമാക്കണ്ട. നീ എഴുതുന്നപോലെയോക്കെതന്നെയാണ് എല്ലാവരും എഴുതുന്നത്‌. നീ എഴുതിയില്ലെങ്കില്‍ ഞങ്ങളെപ്പറ്റി ആരാണെഴുതുക?" എന്ന് കെഞ്ചുമ്പോള്‍ നിമിഷക്ക് ശ്വാസം മുട്ടുന്നപോലെ തോന്നും.  മഹിയുടെ കളിയാക്കലും മനസ്സിലെ പ്രകടിപ്പിക്കാനാവാത്ത ആശയങ്ങളും കൂടി നിമിഷയെ അങ്ങനോരവസ്ഥയിലാണ് കൊണ്ട് ചെന്നെത്തിക്കുക. 
                      ' എന്ത് വന്നാലും വേണ്ടില്ല എഴുതണം ...എഴുതിയെ പറ്റു'എന്നാ സ്ഥിതിയിലെത്തുന്നതോടെ വെപ്രാളമാണ്. ഉറക്കമോഴിഞ്ഞിരുന്നു..പലപ്പോഴും ലീവെടുത്ത്. ..എഴുതി തീര്‍ക്കുന്നതോടെ വല്ലത്തോരാശ്വസമാകും. അങ്ങനെ ഇന്നും കോളേജില്‍ നിന്നും ലീവെടുത്ത് വീട്ടിലിരുന്നതാണ്.
എന്തെഴുതണം? ഒരുപാട് പേരുടെ ജീവിതത്തിലെ ...ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എഴുതാന്‍. മഹി വരുന്നതിനു മുന്പ് എഴുതി തുടങ്ങിയില്ലെങ്കില്‍ ,പിന്നെ, ആ വിങ്ങലോടെ  ചായ ഉണ്ടാക്കി കൊടുക്കാനും ,പണികള്‍ എടുക്കാനും പോകേണ്ടി വരും. കഥക്കുള്ളിലും, പുറത്തുമായി ഒരു സഞ്ചാരം. അത് മതി...അങ്ങനെ എഴുതാം ... 
ചിന്ത ഏതാണ്ടീ നിലയിലേക്ക് പുരോഗമിച്ചപ്പോള്‍ ഗേറ്റിനടുത്ത് ഓട്ടോറിക്ഷ വന്നു നില്‍ക്കുന്ന സ്വരം കേട്ടു.വാതില്‍ തുറക്കുമ്പോഴേക്കും ആദര്‍ശ് സ്കൂള്‍ ബാഗും, ലഞ്ചുകിറ്റും താങ്ങിപിടിച്ച് മുറ്റത്തെത്തിയിരുന്നു. ഇനി കുറെ സമയം അവനുള്ളതാണ്.സ്കൂളിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍..ഹോം വര്‍ക്ക്  ചെയ്യിക്കാന്‍..മേല്‍ കഴുകി ഒപ്പം ഇരുത്തി നാമം ചെല്ലിപ്പിക്കാന്‍....പിന്നെ പാമ്പും കോണിയും കളിക്കാന്‍...അല്ലെങ്കില്‍ പൂജ്യം വെട്ടികളി..ഇതു കളിയിലായാലും കളിയില്‍ അവനെ ജയിപ്പിച്ചെ പറ്റു. അല്ലെങ്കില്‍ കരച്ചിലായി, വാശിയായി.ജീവിതത്തിലെപ്പോഴും തോല്‍ക്കുന്ന കളികള്‍ കളിക്കുന്നതുകൊണ്ട് അതിനനുസരിച്ച് കളിയ്ക്കാന്‍ നിമിഷക്കിപ്പോള്‍ പ്രയാസമില്ല. അതുകൊണ്ട് ഓരോ ചുവടും വളരെ സൂക്ഷിച്ചു..ജയിക്കാന്‍ വല്ല സാധ്യതയുളളടുത്ത് അതൊഴിവാക്കാന്‍ ഏറെ ശ്രദ്ധിച്ചു....തോല്‍വിയാണ് സുഖം എന്ന സ്ഥിതിയിലാണിപ്പോള്‍ നിമിഷ....
നിമിഷയും , ആദര്‍ശും കൂടി കളിയുടെ രസത്തില്‍ നില്‍ക്കുമ്പോളാവും മഹിയുടെ വരവ്...പിന്നെ മഹിയുടെ പരിഹാസങ്ങള്‍ക്കും, കുറ്റപ്പെടുത്തലുകള്‍ക്കും, സ്വകാര്യ തല്പ്യര്യങ്ങള്‍ക്കും ഇരയായി ബാക്കി  സമയം...അപ്പോഴേക്കും നിമിഷ ഇനി ഞങ്ങളുടെ കൂടെ എന്ന് പറഞ്ഞുകൊണ്ട് ഓരോ കഥാപാത്രങ്ങള്‍ വിരുന്നുവരും. നാളേക്ക് പടിപ്പിക്കാനുള്ളതും കൂടി ഒന്ന് നോക്കട്ടെ...എന്നിട്ട്.... എന്ന് നിമിഷ സമാധാനിപ്പിക്കും. 
                    തീരെ ക്ഷമയില്ലാത്തതു ഗോപുവിനാണ്..നിമിഷക്ക് കോളേജില്‍ ജോലി കിട്ടിയ ഉടനെ അതായത് നാല് വര്‍ഷം മുന്‍പ് ഒരു രാത്രിയിലാണ് ഗോപുവിനെ പരിചയപ്പെടുന്നത്. പോളിയോ വന്നു ശുഷ്ക്കിച്ചു പോയ അവന്‍റെ ഇടത്തെ കാല്‍ ഒരു ഉണക്ക കൊള്ളി പോലെ തെറിച്ചു നിന്നു.
"എന്‍റെ കാര്യങ്ങളൊന്നെഴുതിക്കോടെ ചേച്ചിക്ക്? "
"എന്നെ സ്നേഹിക്കാന്‍ ഈ ലോകത്ത് ആരെങ്കിലുമുണ്ടോ?എനിക്ക് തിന്നാന്‍ തരാന്‍...കുപ്പായം വാങ്ങി തരാന്‍..അതൊക്കെ പോട്ടെ ഒരുമ്മ തരാന്‍ ആരെങ്കിലുമുണ്ടോ?"
നിറഞ്ഞു വരുന്ന കണ്ണുകള്‍ തുടച്ചു കൊണ്ട് ഗോപു തുടര്‍ന്നു:
"ഈശ്വരനും എന്നോട് ഇഷ്ടമില്ലേ എന്ന് തോന്നും ഇടക്ക്. എന്‍റെയീ കാലുകൊണ്ട്‌ ചവുട്ടി നടക്കാനെങ്കിലും  എനിക്ക് കഴിയുന്നുണ്ടോ?
ആ "ചേച്ചി"  വിളി നിമിഷയുടെ ഉള്ളില്‍ തൊട്ടു.അറിയാതെ കണ്ണ് നിറയുകയും ചെയ്തു.പിന്നെ അത് ഗോപു കണ്ടാല്‍ മോശമല്ലേ എന്നാ വിചാരത്തില്‍, വിരലുകള്‍ നീട്ടി കണ്ണ്  ചോറിയുന്ന ഭാവത്തില്‍ തുടച്ചു കളയാനോരുങ്ങുമ്പോള്‍ ഗോപു പറഞ്ഞു-
" കണ്ടോ എന്‍റെ  കഥ കേട്ടാല്‍ ആരും കരയും. അതാണ് ഞാന്‍ ചേച്ചിയോട് പറഞ്ഞത്. എന്‍റെ കാര്യങ്ങള്‍ മാത്രം എഴുതിയാല്‍ തന്നെ ഒരു നോവെലിനുളളത്രയുണ്ട് . തെരുവിലെ കുട്ടികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടൊക്കെ എല്ലാവര്‍ക്കും മനസ്സിലാവും. ചില്ല് ഗോപുരങ്ങളിലിരുന്നു താഴേക്കു നോക്കിയുള്ള എഴുത്താണ്  ചേച്ചിയുടെതെന്നു ആരും കുറ്റപ്പെടുത്തുകയുമില്ല." 
ചെറിയ കുട്ടിയായിരുന്നിട്ടും എത്ര കാര്യ ഗൌരവത്തോടെയാണ് ഗോപു സംസാരിക്കുന്നതെന്ന് വിസ്മയം പൂണ്ടു നിമിഷ.
                    ഗോപുവിന്‍റെ ജീവിതകഥ നിമിഷക്ക് പുതിയൊരു മേല്‍വിലാസമുണ്ടാക്കി കൊടുത്തു. വായനക്കാര്‍ എഴുതിയ കത്തുകള്‍ പത്രാധിപര്‍ മുറക്ക് നിമിഷയുടെ അഡ്രെസ്സില്‍ അയച്ചു കൊടുത്തു.
"ഇതിപ്പോ അത്ര വല്യ കാര്യോന്നുമല്ല. ഒരു കുട്ടികയെഴുതാന്‍ ആര്‍ക്കും കഴിയും." മഹിയുടെ അഭിപ്രായം അതായിരുന്നു. അത് കേട്ടതോടെ നിമിഷയുടെ ഉത്സാഹം കെട്ടു. നല്ല അഭിപ്രായം മഹിയുടെ വായില്‍ നിന്ന് വീഴില്ല എന്ന് നന്നായി അറിയാമായിരുന്നിട്ടും  അത് കേട്ടപ്പോള്‍ എന്തോ ഒരു...
                                  ഗോപു പറഞ്ഞു കേട്ട തെരുവില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും പാട് പെടുന്ന കുട്ടികളുടെ കഥകളും, സമൂഹത്തിന്‍റെ വര്‍ത്തമാനകാല പരിസ്ഥിതിയില്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളിലെ അട്മിഷനും പഠനവും സൃഷ്ടിക്കുന്ന പിരിമുറുക്കങ്ങളും നിമിഷയുടെ മനസ്സില്‍ വല്ലത്തോരാശയകുഴപ്പമാണ് സൃഷ്ടിച്ചത്. അതുകൊണ്ട് നിമിഷ തീരുമാനമെടുത്തു- ആദര്‍ശ് മലയാളം മീഡിയം സ്കൂളില്‍ പഠിച്ചാല്‍ മതി.
"തീരുമാനമെടുക്കേണ്ടത് നീയോ ,ഞാനോ? " മഹിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല.
"നീ ഇതിലൊന്നും ഇടപെടണ്ട. " അന്ത്യശാസനമായിരുന്നു. പട്ടണത്തിലെ പേര് കേട്ട ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ തന്നെ ആദര്‍ശിനെ ചേര്‍ത്ത് പോക്ക് വരവിനു ഓട്ടോറിക്ഷയും ഏര്‍പ്പാടാക്കി  മഹി.
ആദര്‍ശ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ തന്നെ പഠിച്ചോട്ടെ.ഭാവിയില്‍ വല്യ ആളാകേണ്ടാതല്ലേ? വല്യ ജോലി കിട്ടി ഇംഗ്ലണ്ടിലോ, അമേരികയിലോ ഒക്കെ പോകണമെങ്കി നല്ല ഇംഗ്ലിഷ് ആകണ്ടേ? ഗോപു  പണിയെടുക്കുന്ന വീട്ടിലും വേറെ കുറച്ചു വീട്ടിലും ഒരു മണിക്കൂര്‍ വീതം അടിച്ചു തുടക്കാനും,തുണിയലക്കാനും, പാത്രം കഴുകാനും പോകുന്ന സുജാതയാണത് പറഞ്ഞത്. രാധികയും , ദേവിയും അത് ശരിവെച്ചു. 
ഗോപു പറഞ്ഞിട്ട് നിമിഷക്ക് ഇവരെയൊക്കെ നന്നായി അറിയാം. ആദ്യമാദ്യം ഗോപുവിലൂടെ,പിന്നെ നേരിട്ട്-അവര്‍ പരിചയം പുതുക്കി കൊണ്ടിരുന്നു. പലപ്പോഴായി ഗോപു തന്ന വിവരണങ്ങളുടെ വരികള്‍ക്കിടയിലൂടെ നടന്നു കണ്ടുപിടിച്ച കാര്യങ്ങള്‍ വെച്ചാണ് നിമിഷ "സുജാതയുടെ ധര്‍മ്മസങ്കടങ്ങള്‍" എന്ന കഥയെഴുതി പ്രസിദ്ധീകരിച്ചത്. അന്ന് രാത്രി എല്ലാവരും ഉറങ്ങിയെന്നു ഉറപ്പുവരുത്തി എഴുതാനിരിക്കുമ്പോള്‍ തൊട്ടപ്പുറത്ത് സുജാതയുടെ തേങ്ങല്‍...
"ഇത് വേണ്ടായിരുന്നു നിമിഷേ.ഞാന്‍ വെറുമൊരു പെണ്ണാണ്‌.എന്‍റെ പ്രണയത്തെപ്പറ്റി നീയിങ്ങനെയൊക്കെ എഴുതിയാല്‍ ആളുകള്‍ എന്നെ വെറുതെ വിടുമോ? ഭര്‍ത്താവ് എന്ത് കരുതും? എന്നെ വീട്ടില്‍ നിന്നും പുറത്താക്കി വാതില്‍ അടക്കില്ലേ? "
"അതൊന്നും സാരമില്ല.പ്രണയം മനസ്സിലുള്ളോരുടെ മുഖത്തെ സൌന്ദര്യം ഉണ്ടാവു...എവിടെ പ്രണയമുണ്ടോ അവിടെ കാമമുണ്ട്‌ .. എന്ന് മാധവിക്കുട്ടി പറഞ്ഞത് നീ കേട്ടിട്ടില്ലേ? എന്ന് ഉറക്കെയും-
'നീ ഇനിയുമിനിയും പ്രണയിച്ചു കൂടുതല്‍ സുന്ദരിയാവണം എന്നാണെന്‍റെ ആഗ്രഹം"  എന്ന് അവള്‍ കേള്‍ക്കാന്‍ പാകത്തില്‍ പതുക്കെയും പറഞ്ഞു നിമിഷ.
"രാത്രി ഇരുന്നു ഒറ്റയ്ക്ക് വര്‍ത്തമാനം പറയാനും തുടങ്ങിയോ?"എന്ന് മഹി ചോദിക്കുന്നത് കേട്ടപ്പോള്‍ നിമിഷ എഴുതികൊണ്ടിരുന്ന കടലാസിലേക്ക് നോക്കി. സുജാതയുടെ കണ്ണീര്‍ വീണു പടര്‍ന്നു അക്ഷരങ്ങള്‍ വികൃതമായിരിക്കുന്നു. ബോള്‍പെന്നുകൊണ്ടെഴുതാം. ഇനിയുള്ള ഭാഗങ്ങള്‍ കണ്ണീര്‍ വീണാലും നനവ് പടര്‍ന്നു എഴുതിയത് മാഞ്ഞുപോകരുതല്ലോ എന്ന് മനസ്സിലുറപ്പിച്ചു, ടേബിള്‍ ലാമ്പിന്‍റെ സ്വിച്ച് ഓഫ്‌ ചെയ്തു നിമിഷ എഴുന്നേറ്റു. എന്നിട്ട് കട്ടിലില്‍ മഹിയുടെയും ,ആദര്‍ശിന്‍റെ യും അപ്പുറത്ത് കൈ എത്താതത്ര പോയി അകലത്തില്‍ പോയി കിടന്നു.
സുജാതയുടെ കഥ നോവലായി എഴുതിയാല്‍ എന്താ എന്നൊരു തോന്നല്‍ അവള്‍ക്കു പെട്ടെന്നുണ്ടായി.കുറെ കാര്യങ്ങള്‍ അറിയാം.ബാക്കി തന്നെതാന്‍ എഴുതിയുണ്ടാക്കാം. ഊഹിച്ചു...അല്ലെങ്കില്‍ വേണ്ട അവളോടുതന്നെ ചോദിച്ചറിയാം. പക്ഷെ... അത്ര വിശദമായി ചോദിച്ചറിയാനും, എഴുതാനും പറ്റിയ കാര്യങ്ങളാണോ അതൊക്കെ? എല്ലാം അച്ചടിച്ചു വന്നാല്‍ അവളുടെ ഗതിയെന്താകും? അപ്രീയ സത്യങ്ങള്‍ വിളിച്ചു പറയണോ? നിമിഷയുടെ തല തിരിഞ്ഞോ എന്നാവും ആദ്യ ചോദ്യം  എല്ലാവരുടെയും...നിമിഷക്ക് സങ്കടം വന്നു. എങ്ങനെയാണ് സുജാതയെ സഹായിക്കുക? അതാലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങിപോയി. മഹിയുടെ  ഉച്ചത്തിലുള്ള ചീത്ത പറച്ചില്‍ കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത്.
"ഇന്നലെ ലീവെടുത്ത് വീട്ടിലിരുന്നിട്ടു നീ എന്ത് മല മറിക്കുവായിരുന്നു? എന്‍റെ നീല ഷര്‍ട്ട്‌ കഴുകിയിടണമെന്നു  രാവിലെ പോകുമ്പോ പറഞ്ഞതല്ലേ ഞാന്‍.ഇന്ന് ബോര്‍ഡ് മീറ്റിംഗ് ഉള്ളതാണ്."
"അതിനു നീല ഷര്‍ട്ട്‌ തന്നെ വേണോ? വേറെ എത്ര  ഷര്‍ട്ട് ഉണ്ട് അലമാരിയില്‍?" നിമിഷ അവിടെ കിടന്ന് കൊണ്ട് തന്നെ ചോദിച്ചു. അതുകണ്ട് മഹിയുടെ സര്‍വ്വ നിയന്ത്രണവും വിട്ടു.
"നീയെന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട"- രൂക്ഷമായ ഒരു നോട്ടം നോക്കി ഭൂമി ചവുട്ടി കുലുക്കി മഹി ബാത്ത് റൂമിലേക്ക്‌ പോയി.
ഇന്ന് കോളേജിലും സെമിനാര്‍ ആയതുകൊണ്ട് റെഗുലര്‍ ക്ലാസ് ഉണ്ടാവില്ല.ക്ലാസില്ല എന്നോര്‍ത്തപ്പോള്‍ നിമിഷക്ക് സന്തോഷം തോന്നി. എന്നാലും വെറുതെ ലീവ് കളയണ്ട. അവിടിരുന്നു എന്തെങ്കിലും എഴുതാം. അവള്‍ വേഗം അടുക്കള ജോലികള്‍ തീര്‍ത്തു.
"അമ്മേ ഇന്ന് അമ്മയോട് സ്കൂളിലേക്ക് വരാന്‍ പറഞ്ഞു  ടീച്ചര്‍ ..പേരന്‍സിന്‍റെ  മീറ്റിംഗ് ഉണ്ട്." ആദര്‍ശ് സ്കൂള്‍ ഡയറിയുമായി വന്നു. ഇന്നലെ അത് നോക്കാന്‍ മറന്നു പോയിരുന്നു. നിമിഷയാണ്ഇപ്പോഴും മീറ്റിംഗിന് പോകാറ്‌. മൂന്ന് മണിക്കാണ് മീറ്റിംഗ്. സെമിനാര്‍ ആയതുകൊണ്ട് കോളേജില്‍ നിന്നും നേരത്തെ ഇറങ്ങാന്‍ പറ്റും.
ആദര്‍ശിനെ കുളിപ്പിച്ച് ഇഡലി കഴിപ്പിച്ചു. അപ്പോഴേക്കും മൂടി കെട്ടിയ മുഖവുമായി മഹി അടുക്കളയിലേക്ക് വന്നു."വല്ലതുമുണ്ടോ കഴിക്കാന്‍?" 
മഹിക്ക് കഴിക്കാനുള്ളത് ഊണുമേശയില്‍ എടുത്തു വെച്ചിട്ട് ആദര്‍ശിന് കൊണ്ട് പോകാനുള്ള വെള്ളം കുപ്പിയില്‍ നിറക്കുമ്പോള്‍ നിമിഷ ഓര്‍ത്തു.സ്നേഹിച്ചു നടന്ന കാലത്തെ ആ മഹിയാണോ ഇത്?മുന്നില്‍ നില്‍ക്കുന്ന  ആള്‍ ഏതോ അപരിചിതനാണെന്നു തോന്നിയ എത്രയോ സന്ദര്‍ഭങ്ങള്‍....പണ്ടൊക്കെ മഹി പിണങ്ങുമ്പോള്‍ നിമിഷക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ ആയിരുന്നു. ഒന്ന് മിണ്ടാന്‍ വേണ്ടി പുറകെ നടക്കും ,പരിഭവിക്കും.കരയും, ഭക്ഷണം കഴിക്കാതിരിക്കും...
"ഇത്തരം ചീപ് സെന്ടിമെന്‍സ്  ഒന്നും എന്നോട് വേണ്ട" എന്ന് ഒരു ദിവസം മഹി പറഞ്ഞതോടെ നിമിഷയുടെ കൂടെപിറപ്പയിരുന്ന കരച്ചില്‍ എങ്ങോട്ടോ പോയി.
"അമ്മേ ഓട്ടോറിക്ഷ വന്നു.."ആദര്‍ശ് തിരക്ക് കൂട്ടി. അവനെ യാത്രയാക്കി വന്നു വേഗം ഒരുങ്ങി കോളേജില്‍ എത്തുമ്പോള്‍ സമയം ഒന്‍പതര കഴിഞ്ഞിരുന്നു. സെമിനാര്‍ തുടങ്ങാറായിരിക്കുന്നു.കുറച്ചുനേരം സെമിനാര്‍ കേട്ടിരുന്നു. "വെറുതെ സമയം കളയണ്ട നിമിഷേ..ആ നേരം നമുക്ക് എല്ലാവര്‍ക്കും കൂടി മനസ്സ് തുറന്നു എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞിരിക്കാം. " തൊട്ടടുത്ത്‌ നിന്നും സുജാതയുടെ സ്വരം..കൂടെ ഗോപുവും, രാധയും,ദേവിയും ഉണ്ട്. "സ്റ്റാഫ്  റൂമില്‍ ആരുമില്ല ...നമ്മുക്ക് അവിടെയിരിക്കാം".നിമിഷ പറഞ്ഞു.
വേണ്ട നമ്മുക്കീ വഴിയിലൂടെ വെറുതെ നടക്കാം..വല്ലാതെ വെയിലാകുമ്പോള്‍ ഏതെങ്കിലും മരച്ചോട്ടില്‍ ഇരിക്കാം. ഗോപു പറഞ്ഞു.

'നാക്ക്' സംഘത്തിന്‍റെ സന്ദര്‍ശനം പ്രമാണിച്ച് 'ബ്യൂട്ടിഫികേഷന്‍ ഓഫ് ക്യാമ്പസ് 'എന്നാ പരിപാടിയില്‍ പെടുത്തി വളര്‍ത്തിയെടുത്തു വെട്ടിയൊതുക്കിയ മൈലാഞ്ചി ചെടികള്‍ക്കപ്പുറം ,ബോട്ടണി ഡിപ്പാര്‍ട്ടുമെണ്ടിലെ കുട്ടികള്‍ തിരിച്ചറിഞ്ഞു ശാസ്ത്രനാമം എഴുതി ആണിയടിച് ഉറപ്പിച്ച നെയിം പ്ലേറ്റുകള്‍ ഉള്ള മരങ്ങള്‍ക്കിടയിലൂടെ അവര്‍ക്കൊപ്പം നടക്കുമ്പോള്‍ നിമിഷക്ക് വല്ലാതോരാശ്വാസം തോന്നി.
   വെയിലിനു നല്ല ചൂടുണ്ടായിട്ടും മരങ്ങള്‍ക്കിടയില്‍ വീണു കിടക്കുന്നത് നിലാവാണ്‌ എന്നൊരു തോന്നലാണ് നിമിഷക്കുണ്ടായത്..!!



Wednesday, March 9, 2011

യാത്രാമൊഴി























ഇനിയെന്‍ വരണ്ട ചുണ്ടിനാല്‍ നിന്നോട്-
ചൊല്ലുവാന്‍ യാത്ര മൊഴികള്‍ മാത്രം.
വേനലാല്‍ പൊള്ളുന്ന അത്മാവിനുള്ളില്‍ നീ-
ഒരു ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങി. 
ഹൃദയമാം ചിപ്പിയില്‍  ഇരുണ്ടോരറയില്‍  നിന്നെ-
ആരാരും കാണാതോളിച്ചു വെച്ചു.
മനസ്സിന്‍റെ ആഴിതന്‍ തീരത്തതിരുന്നെത്ര-
ഉദയാസ്തമയങ്ങള്‍ ഒരുമിച്ചു കണ്ടു നാം.
പിന്നീടൊരുനാള്‍ തിരിച്ചറിഞ്ഞീ  മഴ-
എന്‍റെതു  മാത്രമല്ലന്നു. 
ഓര്‍ക്കുവാന്‍ എത്ര നിമിഷങ്ങള്‍ നീ തന്നു-
മനസ്സില്‍ കുറിച്ചിടാന്‍ വാക്കുകളും.
എല്ലമെന്‍ ഭാണ്ടത്തില്‍ കേട്ടിയോതുക്കി-
യാത്ര പോകുന്നോന്നു പിന്തിരിഞ്ഞീടാതെ.
ഒരുനാള്‍ എന്‍ പ്രാണനാം പക്ഷിയെന്‍-
ദേഹിയെ കൈവിട്ടു പോയിടുമ്പോള്‍,
ഒരു തുള്ളി കണ്ണീരു പോലും പോഴിക്കാരു-
തതുപോലും വേണ്ടിന്നു നിന്നില്‍ നിന്നും..!!