ഈ മനസ്സ് ആരുടെതാണ്??
ഞാന്‍ നിഷേധിച്ചിട്ട് കൂടി നീ പറയുന്നു ഇതെന്റെതാണെന്നു...
ഹൃദയത്തിലെ വേദന വിങ്ങിയ വൃണങ്ങളില്‍ -
ഓര്‍മ്മയുടെ വിഷം പുരട്ടിയ ഒളിയമ്പുകളാഴ്ത്തുന്ന നിങ്ങളെ
ഞാന്‍ എങ്ങനെ വിശ്വസിക്കും?
ഒരിക്കലും എനിക്ക് വേണ്ടിയല്ലാത്ത ഒരു മനസ്സ്....
കടന്നു വന്ന ഇന്നലെകളുടെ നീണ്ട വഴിത്താരയില്‍ ഓടി തളരുമ്പോള്‍,
എന്നും എന്നിലേക്ക് തന്നെ മടങ്ങുന്ന ഈ മനസ്സ്-
എന്നെ ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യനെ തേടിയാവാം.
പിന്നെയും യാത്ര തുടരുന്നു...!!

most agresive not only for this post..including all posts from you which strikes hardly.all the best.....
ReplyDeleteexpecting more from different zones....very talented...
Thank u so much...dear friend
ReplyDelete