Total Pageviews

Monday, June 20, 2011

ഒഴിയാ ബാധ

                       ഒരു ആത്മാവും, രണ്ടു ശരീരവുമായി ജീവിച്ച ഭാര്യയും, ഭര്‍ത്താവും...
മരണത്തിനു പോലും തങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലന്നു അഹങ്കരിച്ചവര്‍..
ആ അഹങ്കാരത്തെ തട്ടിത്തെറിപ്പിച്ചു കൊണ്ട് മരണം അവനെ ഒരു ആക്സിടെണ്ടിലൂടെ  അവളില്‍ നിന്നകറ്റി. 
അവന്‍റെ ശരീരം കത്തി ചമ്പലായപ്പോലും ആത്മാവ് അവളെ തേടി നടന്നു. ദുഖം സഹിക്കവയ്യാതെ ആ ആത്മാവ് തന്‍റെ പ്രിയതമയുടെ ശരീരത്തില്‍ ചെറിയൊരിടം കണ്ടെത്തി.  നാളുകള്‍ കടന്നു പോയി. ഒരിക്കല്‍ ആത്മാവ് കണ്ണ് തുറന്നപ്പോള്‍ , അവനു തന്‍റെ സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല...ചലന ശേഷി നഷ്ടപ്പെട്ട പോലെ...തന്നെ ഒരു ഇരുമ്പാണി  കൊണ്ട് ഒരു മരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ..
ചുറ്റിനും താന്‍ സ്നേഹിച്ചിരുന്ന തന്‍റെ പ്രീയപ്പെട്ടവര്‍....ആ ബന്ധനത്തില്‍ കിടന്നുകൊണ്ട് അവന്‍ ഓര്‍ത്തു.ഈശ്വരാ...ഞാനെല്ലവര്‍ക്കും ഒരു ഒഴിയാ ബാധയായോ? 

Saturday, June 11, 2011

ഒരു പേറ്റുനോവ്‌ .....

നിദ്രവിട്ടൊഴിഞ്ഞൊരു രാവിന്‍റെ യാമത്തി-
ലെപ്പോഴോ വന്നൊരു പേറ്റുനോവ്‌.
ഒട്ടൊരു അത്ഭുതത്തോടെ ഞാന്‍ ഓര്‍ത്തുപോയ്-
ആരെനിക്കെകിയീ ബീജത്തെ..?
മേഘ കീറിലോളിചിട്ടിടക്കെന്നെ-   
നോക്കി ചിരിക്കുന്ന വേണ്നിലാവോ?
നേരിയ കൈകള്‍ കൊണ്ടെപ്പോഴും എന്നെ-
വാരിപ്പുണരുന്ന ചാറ്റല്‍മഴയാണോ? 
വൃന്ദാവനത്തിലെ വള്ളിക്കുടിലില്‍ നിന്നെ-
ന്നെക്കുഴലാല്‍ വിളിക്കുന്ന കണ്ണനോ ?
ഇന്നലെ പത്ര താളിതില്‍ കണ്ടൊരു-
കാട്ടളനാല്‍ പിഴുതെറിഞ്ഞൊരു പെണ്പൂവോ?
ഒരു ചെറു നോവിനാല്‍ പിടഞ്ഞെന്‍റെ ഉണ്ണിയെ-
ഒരു കടലാസുതുണ്ടില്‍ ഞാന്‍ പെട്ടിട്ടു. 
അന്ധകാരത്തില്‍ നിന്നാരായുന്നാരാരോ,
നീ പെറ്റകുട്ടിയത് ആണോ,പെണ്ണോ?  
ഒരു വിങ്ങലോടെയാ കടലാസുതുണ്ടിനെ-
ദൂരെ ചുരുട്ടിയെരിഞ്ഞുകൊണ്ടോതി ഞാന്‍
അതൊരു ചാപിള്ളയായിരുന്നു...!! 

  

 
        



Wednesday, June 1, 2011

പാവക്കുട്ടി (കഥ)


                    കോഫീ ഹൌസിലെ ഒഴിഞ്ഞ കോണിലെ കസേരയില്‍ അഞ്ചു മിനിറ്റ് കഴിഞ്ഞു നകുല്‍ പ്രിയയേയും നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് . ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങിയിട്ടും നകുല്‍ വിയര്‍ത്തു. 
ഈ പ്രിയ എവിടെ? അല്ലെങ്കിലും അവള്‍ക്കെല്ലാം കുട്ടിക്കളിയാണ്.
ഇന്നലെ അവളുടെ മെസ്സേജു വന്നപ്പോള്‍ മുതല്‍ തുടങ്ങിയ ഉഷ്ണം ആണ്...അവള്‍ വന്നു സത്യാവസ്ഥ അറിഞ്ഞാലേ ഇനി അത് മാറു..അവള്‍ പറഞ്ഞത് സത്യമാണെങ്കില്‍..ഈശ്വരാ..!
നകുല്‍ ഇരുന്ന കസേരക്കെതിരെ അപ്പോഴേക്കും ഒരു നിറഞ്ഞ ചിരിയുമായി പ്രിയ വന്നിരുന്നു. 
"ന്താ...എന്‍റെ കുട്ടിക്കൊരാലോചന"? 
നകുല്‍ വേഗം പ്രിയയുടെ കൈയ്യില്‍ പിടിച്ചു. "പ്രിയ പറയൂ നീ പറഞ്ഞത് സത്യമാണോ?
"ഞാന്‍ എന്തിനാ ഈ കാര്യത്തില്‍ നിന്നോട് കള്ളം പറയുന്നത്?നിന്നെപ്പോലെ നിഷ്ക്കളങ്കമായ മുഖമുള്ള  ഒരു കൊച്ചു ഭീകരന്‍ ഉണ്ടാവുമെങ്കില്‍ രസമല്ലേ? ...അടിപൊളി"
പ്രിയ മേശപ്പുറത്തു താളം പിടിച്ചു കൊണ്ട് പറഞ്ഞു.
നിനക്കുപ്പുണ്ടോ? നകുല്‍ പ്രിയയെ ദേഷ്യത്തോടെ നോക്കി...അല്ലെങ്കിലും ദേഷ്യം വന്ന നകുലിന്‍റെ മുഖം പ്രിയക്കിഷ്ടമാണ്. അതിനു വേണ്ടി അവള്‍ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കും. 

എന്തായാലും നീ നാളെ തന്നെ ലാബില്‍ കൊണ്ടുപോയി ഒന്ന് ടെസ്റ്റ്‌ ചെയ്യിക്ക്...നകുല്‍ അല്പം പരിഭവത്തോടെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് പോക്കെറ്റില്‍ നിന്നും വണ്ടിയുടെ കീ എടുത്തു.
"ദേ...സൂക്ഷിച്ചു വണ്ടിയോടിക്കണേ..എന്‍റെ കുട്ടിക്ക് അച്ചനില്ലതാക്കല്ലേ". പ്രിയ അമര്‍ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
നകുല്‍ അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ഇറങ്ങി പോയി.
കോഫീ ഹൗസിന്‍റെ പടികള്‍ ഇറങ്ങി ബസ് സ്റൊപ്പിലേക്ക് നടക്കുമ്പോള്‍ പ്രിയ ഓര്‍ത്തു. 
നകുല്‍....അവനൊരു പാവമാണ്...എന്നാലും എല്ലാം തുടങ്ങിവെച്ചത് അവനല്ലേ..?
അവന്‍ ഓര്‍ക്കണമായിരുന്നു വിവാഹിതനാണെന്ന്. എന്തിനാണ് തന്നോട് പ്രണയമാണെന്ന് പറഞ്ഞു പുറകെ നടന്നത്? ആദ്യമൊക്കെ എല്ലാം തമാശയായിരുന്നു തനിക്കെങ്കിലും പോകെ പോകെ അവനെ താനും ആഴത്തില്‍ സ്നേഹിച്ചുപോയി. അതുകൊണ്ട് മാത്രമാണ് അവന്‍റെ ആഗ്രഹങ്ങളെയൊന്നും  എതിര്‍ക്കാതിരുന്നത്. എങ്കിലും അവനെ ഒന്ന് കളിപ്പിക്കാന്‍ അവസരം കിട്ടിയപ്പോ വിട്ടു കളയുന്നതെങ്ങനെ? ഇങ്ങനെയുള്ള കൊച്ചു കുറുമ്പുകള്‍, പറ്റിക്കലുകള്‍ പ്രിയക്കിഷ്ടമാണ് ..
                                      
            ഗര്‍ഭപാത്രത്തിനുള്ളില്‍ ഒരു മുഴ സമ്മാനിച്ച് അമ്മയാകാനുള്ള സാധ്യത വെറും പത്ത് ശതമാനം മാത്രമാക്കി ദൈവം എന്നെ പ്രിയയെ പറ്റിച്ചു..അതുകൊണ്ട് തന്നെ വരുന്ന വിവാഹാലോചനകള്‍ എല്ലാം അവള്‍ വേണ്ടാന്ന് വെച്ചു.. മുപ്പതു വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതെന്തന്നു ചോദിച്ചവരോടെല്ലാം "ചൊവ്വാ ദോഷത്തിന്‍റെ"  പേര് പറഞ്ഞു.  പക്ഷെ...ഈ കളി എത്ര നാള്‍...? അതാണ്‌ പ്രിയക്ക് അറിയാത്തത്. 
                                    
             പിറ്റേദിവസം ഓഫീസിന്‍റെ ചില്ലിനപ്പുറം കാണുന്ന പഴക്കടയില്‍ നോക്കി "ഹായ് ചാമ്പയ്ക്ക..."എന്നുറക്കെ വിളിച്ചു പറയാനും, ഓഫീസിന്‍റെ പടികള്‍ ഇറങ്ങുമ്പോള്‍ "തീരെ വയ്യ" എന്ന് നടുവിന് കൈ കൊടുത്തു കൊണ്ട് നകുല്‍ കേള്‍ക്കെ ഉറക്കെ വിളിച്ചു പറയാനും പ്രിയ മറന്നില്ല. എല്ലാം നകുലിന്‍റെ ടെന്‍ഷന്‍ കാണാന്‍ വേണ്ടി മാത്രം.  
അന്നത്തെ കോഫീ ഹൌസില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ പ്രിയയുടെ കൈയ്യില്‍ മുറുക്കി പിടിച്ചുകൊണ്ട് നകുല്‍ പറഞ്ഞു.
"പ്രിയ..ഇത് കുട്ടിക്കളിയല്ല. നമ്മുക്കൊരു ഡോക്ടറെ കാണാം. എന്റെ അവസ്ഥ നിനക്കറിയാമല്ലോ. എനിക്കിഷ്ടമുണ്ടായിട്ടല്ല. " നകുലിന്‍റെ കണ്ണുകള്‍ നിറഞ്ഞു വന്നു.
അത്രയും മതിയായിരുന്നു പ്രിയയുടെ മനസ്സലിയാന്‍. ഒന്നുല്ല...ന്നു അവള്‍ കണ്ണടച്ച് കാട്ടി. 
പിന്നെയും നീണ്ടു പോകുന്ന പ്രിയയുടെ  ഡേറ്റില്‍ നകുല്‍ ആശങ്കപ്പെട്ടു. 
അവന്‍ പലപ്പോഴും ടെസ്റ്റ്‌ ചെയ്യാനായി അവളെ നിര്‍ബന്ധിച്ചു. അപ്പോഴെല്ലാം പ്രിയ ഒന്നുല്ലാന്നു പറഞ്ഞു നകുലിനെ സമാധാനിപ്പിച്ചു. 
കാരണം മാസാമാസം എല്ലാ സ്ത്രീകള്‍ക്കും സംഭവിക്കുന്ന വിപ്ലവം തനിക്ക് രണ്ടോ മൂനൊ മാസം കൂടുമ്പോള്‍ മാത്രമേ സംഭാവിക്കാരുല്ലു എന്ന് അവള്‍ക്കു മാത്രമറിയുന്ന രഹസ്യമാണ്.

                                ഞായറാഴ്ച്ചകളില്‍ ഹോസ്റ്റേലിലെ  റൂംമേറ്റുമോന്നിച്ച്ച്  ഒരു ഔട്ടിംഗ് പ്രിയക്ക് പതിവുള്ളതാണ്. പക്ഷെ...അന്നെന്തോ അവള്‍ക്കു വല്ലതോരസ്വസ്തത. രാവിലെ വയറു നിറയെ കഴിച്ച ഇഡ്ഡലി മഞ്ഞ വെള്ളത്തിനൊപ്പം പുറത്തേക്ക് പോന്നു. ആകെ ഒരു ക്ഷീണം...
                            പാതിരാത്രിയിലെപ്പോഴോ അടി വയറിനുള്ളില്‍ നിന്നും വല്ലാത്തൊരു വേദന പൊട്ടി പുറപ്പെടുന്നത് പ്രിയ അറിഞ്ഞു. അത് ശരീരം മൊത്തം പടരുന്നുണ്ടായിരുന്നു. പിന്നീട് എന്തൊക്കെയോ ശരീരത്തില്‍ നിന്നും ഉരുകിയോലിച്ച്ചു പോകുന്നപോലെ തോന്നി. 
ഒരു വിധത്തില്‍ നേരം വെളിപ്പിച്ച്ചു.
ഹോസ്പിറ്റലില്‍ ഡോക്ടറുടെ മുന്നില്‍ ഇരിക്കുമ്പോള്‍ അവര്‍ തന്‍റെ തടിച്ച കണ്ണടക്കിടയിലൂടെ ടെസ്റ്റ്‌ റിസല്ട്ടിലെക്കും , മുഖത്തേക്കും മാറി മാറി നോക്കുന്നത് പ്രിയ അറിഞ്ഞു.
"ഹസ്ബണ്ട് എവിടെ"? 
പ്രിയ പ്രതീക്ഷിച്ച ചോദ്യമായിരുന്നു. 
"സ്ഥലത്തില്ല"...അവള്‍ കള്ളം പറഞ്ഞു. 
"സൂക്ഷിച്ചില്ലായിരുന്നോ"...? എന്തായാലും അബോര്‍ഷന്‍  വേണ്ടി വരും. 
ഡോക്ടര്‍ ദുഖത്തോടെ പറഞ്ഞു.

ഉച്ചക്ക് ശേഷം പ്രിയ ഓഫീസിലെത്തി..കസേരയില്‍ ചാരി കണ്ണടച്ചു കിടന്നു.
ദൈവം വീണ്ടും തന്നെ കളിപ്പിച്ച്ചിരിക്കുന്നു.
പ്രിയ...എന്നുള്ള നകുലിന്‍റെ വിളി കേട്ട് അവള്‍ കണ്ണ് തുറന്നു.   അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
"എന്നെക്കൂടി വിളിക്കാംയിരുന്നില്ലേ..? ഞാന്‍ വന്നേനെ നിനക്ക് കൂട്ടായി. "
എപ്പോഴത്തെയും പോലെ ഒരു പുഞ്ചിരി നകുലിനു സമ്മാനിചിട്ട്‌ പ്രിയഓഫീസിനു പുറത്തേക്ക് ഇറങ്ങി നടന്നു. 
ആദ്യം കണ്ട ടോയ് ഷോപ്പില്‍ നിന്ന് ഒരു പാവക്കുട്ടിയെ വാങ്ങി.
അതിനെ ചേര്‍ത്ത് പിടിച്ചു കൊണ്ട് പ്രിയ നടന്നു...എങ്ങോട്ടന്നറിയാതെ...! 
 

Tuesday, May 10, 2011

ഒരു പ്രണയലേഖനം

മയില്‍ പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക് ,
അറിയാതെ അടുത്ത് പോയവരാണ് നമ്മള്‍ ,അറിയാതെ തോന്നിയ ഇഷ്ടം .അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല ,,,ഏതോ ഒരു ജന്മാന്തര ബന്ധം പോലെ ....നമ്മള്‍ വീണ്ടും ഒത്തു ചേരാന്‍ തുടങ്ങുന്നു ....
ന്‍റെ പ്രണയം,എന്നും നിനക്ക് വേണ്ടി ഉള്ളതായിരുന്നു .ഒരു പക്ഷെ നീ തിരിച്ചറിയാതെ പോയതും അതാകാം .ആര്‍ക്കും പിടികൊടുക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ച ഒന്നായിരുന്നു എന്‍റെ പ്രണയം ,ഒരു പക്ഷെ നിന്നോട് പോലും എനിക്ക് തുറന്നു പറയാന്‍ മടി ആയിരുന്നു .
അപ്പൂപ്പന്‍ താടിയെയും,മന്ചാടിക്കുരുവിനെയും നിനക്കായി കരുതി ആയിരുന്നു എ
ന്‍റെ പ്രണയത്തിന്‍റെ ബാല്യം ഞാന്‍ നെയ്തെടുത്തത് .അത് പിന്നീട് പുതുതായി എനിക്ക് കിട്ടുന്നതെന്തും ഞാന്‍ നിനക്കായി മാറ്റി വെക്കുന്നതിലെക്കായി ...ഒരു പക്ഷെ നിന്നോടുള്ള എന്റെ പ്രണയത്തിനു,സ്നേഹത്തിനു കരുതല്‍ എന്താണെന്നു എനിക്ക് തന്നെ തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത് ..
വര്‍ഷങ്ങളുടെ യാത്രയില്‍ ഞാനും നീയും ഒരുപാടൊരുപാട് മുന്നെറിയിരിക്കാം.,എന്നാല്‍ എ
ന്‍റെ പ്രണയം അതിന്നും അതിന്റെ ബാല്യകാലം കൈവിട്ടിട്ടില്ല ..സാഹചര്യങ്ങുളുടെ സമ്മര്‍ദം എന്നൊക്കെ നീ കേട്ടിട്ടുണ്ടാവാം ,എബ്കിലും മറ്റാര്‍ക്കും പിടികൊടുക്കാതെ ഞാന്‍ നിന്നെ പ്രണയിച്ചത് ഇതിനു വേണ്ടി ആകാം ....ഒരിക്കല്‍ കൂടി പ്രണയിക്കാന്‍ ...,മനസ്സിലെ പ്രണയം പങ്കു വെക്കാന്‍ ഒരു ഒത്തു ചേരല്‍ പ്രകൃതിയും ആഗ്രഹിച്ചിരിക്കാം ....!!!ഇവിടെ മഴപ്പുള്ളുകളുടെ അനുഗ്രഹവും ,കൃഷ്ണന്‍റെ പ്രണയ സങ്കല്‍പ്പങ്ങളും നമുക്കായി രംഗപടം ഒരുക്കട്ടെ ...
കാത്തിരുന്ന വര്‍ഷങ്ങള്‍ക്കും ,കൈവിട്ടു പോയ കാലത്തിനും കുറുകെ നടന്ന് നമുക്ക് പകരം വീട്ടാം ...,കടലിലെ തിര എണ്ണാനും മേഘങ്ങളേ സ്വന്തമാക്കാനും ഇനിയും നമുക്ക് കഴിയും ...,നമുക്ക് നക്ഷത്രങ്ങളെ പോലെയാവും ,അവ ആര്‍ക്കുവേണ്ടിയും അല്ല ഉദിക്കുന്നത് ,ആരോടും അവയ്ക്ക് പക്ഷപാതവും ഇല്ല ...
സത്യസന്ധമായ പ്രണയം എന്നും ഇങ്ങനെയാണ് ...എത്ര വേര്‍പ്പെടുതിയാലും അവ ഒരിക്കലെങ്കിലും കൂടിച്ചേരും .ഇനിയും എന്റെ പ്രണയത്തി
ന്‍റെ ചില്ലകള്‍ പൂക്കുമെന്ന് എന്നിലെ വിശ്വാസം നിനക്കും തുണ ആവട്ടെ ....
കാര്‍മുകിലിനെ പ്രണയിക്കുന്ന നി
ന്‍റെ കൂട്ടുകാരന്‍ ................


Tuesday, April 12, 2011

ദൈവം






















എന്താണ് ദൈവം....? എവിടെയീ ദൈവം...?
ദൈവത്തെ കാണാന്‍ കഴിഞ്ഞീടുമോ...?
മണ്ണോടു ...വിന്ണോട്...ഈ പ്രപഞ്ചത്തി-
ലുള്ളല്ലാത്തിനോടും ഞാന്‍ ഉത്തരം ചോദിച്ചു..!
ആര്‍ക്കും ഉത്തരമില്ലായിരുന്നു...!
ഒടുവിലെന്‍ അന്തരാത്മാവിലൊരു മന്ത്രണം.
നിന്നാല്‍ സൃഷ്ട്ടിക്കാനും, നശിപ്പിക്കാനും-
കഴിയാത്തോരൂര്‍ജമാണ് ദൈവം..!  
നിന്‍റെ നേത്രങ്ങളാല്‍ കാണാന്‍ കഴിയാതെ,
സ്പര്‍ശിച്ചരിയുന്ന കാറ്റുപോലെ-
ദര്‍ശനം നല്‍കാതെ നമ്മെ നിയന്ത്രിക്കും-
ഈ പ്രപഞ്ചത്തിലെ ശക്തി ദൈവം.
ഓരോ മനുജനിലും അതിശക്തമാം ഒരു മനസ്സുണ്ട്.
ആ മനസ്സിന്‍ സ്ഥാനവും, രൂപവും നിനക്ക് ‍-
നിര്‍ണ്ണയിചീടുവാനാകുമോ...?
എന്തിനു....നിന്‍ മുഖം നേരിലൊരുമാത്ര-
നിന്‍ കണ്ണാല്‍ കണ്ടിടാന്‍ സാധിക്കുമോ...?
ഈ ജന്മം മുഴുവന്‍ കിഞ്ഞാലും അതിനായി- 
ദര്‍പ്പണത്തെതാന്‍ ആശ്രയിക്കെണ്ടയോ...?
നീ നിന്നിലേക്കാഴ്ന്നിറങ്ങി നോക്കു...
നിന്നില്‍ തന്നെയുണ്ട് "ദൈവം".
നിന്‍ പുണ്യമാം പ്രവ്രത്തികള്‍ കൊണ്ട് നീ-
അന്യന്‍റെ കണ്ണീര്‍ തുടച്ചീടുമ്പോള്‍
അവരന്നു നിന്നിലൂടറിയുമീ "ദൈവ"ത്തെ...!!
  
 



Friday, April 8, 2011

വിഷുക്കണി (കഥ)

















                            പിറ്റേദിവസം രാവിലത്തേക്ക് വിഷുക്കണി ഒരുക്കാനായി തെക്കേ മുറ്റത്ത്‌ നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ മാങ്ങക്കുവേണ്ടി കുറേ നേരമായി ഒരു തോട്ടിയും, മാങ്ങയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിക്കുകയാണ് ശ്യാമ... പെട്ടെന്നൊരു കുല മാങ്ങ ആഞ്ഞു വലിച്ചപ്പോഴേക്കും മാങ്ങ താഴേക്കു വീണു...അതോടൊപ്പം ശ്യാമ നിലത്തേക്കിരുന്നു പോയി...നെഞ്ജിനുള്ളില്‍ കൊളുത്തിപ്പിടിച്ചപോലൊരു വേദന. പിന്നെ വിഷുക്കണിക്കായി ഓരോരോ സാധനങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നപ്പോഴും ആ വേദന ശ്യാമയെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഈശ്വര വല്ല അറ്റാക്കുമാണോ...? അതിനു തനിക്കു 28 വയസ്സല്ലേ ആയുള്ളൂ...ഈ പ്രായത്തില്‍ അറ്റാക്ക് വരുമോ? ഏയ്‌ അതൊന്നുമാവില്ല...ശ്യാമ സമാധാനിച്ചു.എങ്കിലും മനസ്സിന് വല്ലാത്ത സങ്കടം പോലെ..തനിക്കു വല്ലതും സംഭവിച്ചാല്‍...ഓടിപ്പോയി തൊട്ടിലില്‍ കിടന്നുറങ്ങുന്ന മോനെ നോക്കി. ഏഴു വര്‍ഷത്തെ ചികിത്സക്കും , വഴുപാടുകള്‍ക്കും ശേഷം ലഭിച്ച മോനാണ്...അവനെ കണ്ടു കൊതി തീര്‍ന്നിട്ടില്ല...അത് മാത്രമല്ല തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ദീപുവേട്ടനു താങ്ങാന്‍ പറ്റില്ല...അത്രയേറെ തന്നെ സ്നേഹിക്കുന്നുണ്ട്.. ഓരോന്നാലോചിച്ച് നിന്നപ്പോഴേക്കും മുറ്റത്തു ദീപുവിന്‍റെ വണ്ടിയുടെ ഹോണ്‍  കേട്ടു. 
                                       ചായയുമായി മുറിയിലേക്ക് ചെല്ലുമ്പോള്‍ ശ്യാമയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് ദീപു ചോദിച്ചു..."ഇന്നെന്താ എന്‍റെ ശ്യമക്കുട്ടിയുടെ മുഖത്തൊരു തെളിച്ചമില്ലാത്തെ "?
ശ്യാമക്കറിയാം താന്‍ ഇത് പറഞ്ഞാല്‍ ദീപു കളിയാക്കും...എന്നാലും വേണ്ടില്ല പറയണം.ആലോചിച്ചപ്പോഴേക്കും അവളുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. "ദീപുവേട്ടാ  ...എനിക്ക്... അവള്‍ പതിക്കു വെച്ച് നിര്‍ത്തി.
"എന്തോ സീരിയസ് ആയ കാര്യമാണല്ലോ പറയ്"‌...ദീപു ശ്യാമയുടെ മുഖം പിടിച്ചുയര്‍ത്തി...
"എനിക്ക് നെഞ്ജിനുള്ളില്‍ ഒരു വേദന"...ശ്യാമ പറഞ്ഞവസാനിപ്പിച്ചു. 
"അത്രേയുള്ളൂ...എന്‍റെ ശ്യാമ...നീയിങ്ങനെ തോട്ടവാടിയായിപ്പോയല്ലോ...അതിനാ  കരയുന്നെ?അത് വല്ല ഗ്യാസുമാവും...നീ ഒരു കാര്യം ചെയ്യ്...ഒരു പുതിന്‍ഹാര കഴിക്കു..അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ എടുത്തു തരാം." ഡ്രോ തുറന്നു പുതിന്‍ ഹര എടുത്തു ദീപു തന്നെ ശ്യാമയെ കഴിപ്പിച്ചു..
പിന്നീട് അത്താഴം വിളമ്പി കഴിക്കുമ്പോഴും, കുഞ്ഞിനെ പാലുകൊടുത്തുക്കുമ്പോഴും എല്ലാം അവളെ ആ വേദന പിന്തുടര്‍ന്നിരുന്നു..ദീപു ചോദിച്ചപ്പോള്‍ മാറി എന്നവള്‍ നുണ പറഞ്ഞു. 
രാത്രിയില്‍ ശ്യാമയെ മാറില്‍ ചേര്‍ത്ത് കിടത്തി ദീപു എന്തൊക്കെയോ പറയുമ്പോഴും അവള്‍ ചിന്തിച്ചു കൊണ്ടിരുന്നത് തനിക്കെന്തെങ്കിലും സംഭവിച്ചാലോ എന്ന് മാത്രമാണ്. 
                                                രാവിന്‍റെ ഏതോ യാമത്തില്‍ ഉറങ്ങിപ്പോകുന്നതും, ആ വേദന സ്വയം അലിഞ്ഞില്ലാതാകുന്നതും ശ്യാമ അറിഞ്ഞു.  അവള്‍ ഉറക്കത്തില്‍ ഒരു നൂലില്ലാ പട്ടം പോലെ ആകാശത്തിലൂടെ പാറി നടന്നു. 
                                             കുഞ്ഞിന്‍റെ  നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടുകൊണ്ടാണ് ശ്യാമ രാവിലെ കണ്ണ് തുരനത്..അവനു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ പാല് കുടിക്കണം,വല്ലാത്ത വാശി തന്നെ. കിടന്നു കൊണ്ട് തന്നെ ശ്യാമ ക്ലോക്കില്‍ നോക്കി.നേരം ഒത്തിരി വെളുത്തിരിക്കുന്നു. അയ്യോ...ഇന്ന് വിഷുവല്ലേ വിഷുക്കണി വെക്കെണ്ടാതല്ലേ..ഈ ദീപുവേട്ടന്‍ വിളിക്കഞ്ഞതെന്താ..?സാരമില്ല വേഗം എഴുന്നേറ്റു കണി വെക്കാം...പക്ഷെ ശ്യമക്ക് കിടന്നിടത്തുനിന്നും അനങ്ങാന്‍ സാധിച്ചില്ല. തനിക്കെന്താ  പറ്റിയത്? ശ്യാമ ആകെ പരിഭ്രമിച്ചു. ദീപുവേട്ടന്‍ എവിടെ? ശ്യാമ കണ്ടു ദീപുവേട്ടനതാ തന്‍റെ അരുകില്‍ തലയ്ക്കു കൈയും കൊടുത്തിരിക്കുന്നു.ആ കണ്ണുകള്‍ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. ആ കണ്ണുനീര്‍ തുടക്കാന്‍ ശ്യാമ കൈകള്‍ നീട്ടിയെങ്കിലും ഇനിയൊരിക്കലും തനിക്കതിനു സാധിക്കില്ലന്നു അവള്‍ക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു....!!

Thursday, March 31, 2011

ദയാവധം കാത്തൊരു സ്ത്രീ


















                  ഇത് അരുണ...കര്‍ണ്ണാടകത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഇവള്‍ ജീവിതത്തിലെ നല്ല കാലം സ്വപ്നം കണ്ടുകൊണ്ടാണ് 38 വര്‍ഷം മുന്‍പ്‌ മുംബൈയിലെ 'കിംഗ്‌ എട്വാര്‍ട്‌  മെമ്മോറിയല്‍' ഹോസ്പിറ്റലില്‍ ആതുര സേവനത്തിനായി എത്തിയത്.. ഒരു ദിവസം ഡ്യുട്ടി കഴിഞ്ഞു  തിരിച്ചു പോകാനായി ട്രസ്സിംഗ് റൂമില്‍ കയറി ഡ്രസ്സ്‌ മാറുന്നതിനീടക്ക്  അവിടെ ഒളിച്ചിരുന്ന അതേ ഹോസ്പിറ്റലിലെ സ്വീപര്‍ 'വാല്‍മികി' എന്ന് പേരും ചെകുത്താന്‍റെ  മനസ്സുമുള്ള  ഒരു നരധമാനാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു.ആ സമയത്ത് ആ പാവം പെണ്‍കുട്ടിയുടെ കൈയും, കഴുത്തും  ഒരു ചങ്ങലായാല്‍ കട്ടിലിനോട് ബന്ധിച്ചാണ് അയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്.ബഹളം കേട്ട് ഓടിക്കൂടിയ ആളുകള്‍ ആ മനുഷ്യനെ പിടികൂടിയെങ്കിലും, ചങ്ങലയാല്‍ മുറുകിയ  കഴുത്തിലെ ഞരമ്പുകള്‍ക്കു ക്ഷതം സംഭാവിച്ചതിന്നാല്‍ അരുണക്ക് തന്‍റെ മാനത്തോടോപ്പം അവളുടെ കാഴ്ച ശക്തിയും  നഷ്ടപ്പെട്ടിരുന്നു...മല്പ്പിടുത്തതിനിടയില്‍ അവളുടെ വാരിയെല്ലുകള്‍ തകര്‍ന്നുപോയതിനാല്‍ ശരീരത്തിന്‍റെ ചലന ശേഷിയും നഷ്ട്ടപ്പെട്ടിരുന്നു.  അവളുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമേ അതേ ആശുപത്രിയിലെ ഡോക്ടര്സിനു  സാധിച്ചുള്ളൂ..38 വര്‍ഷങ്ങളായിട്ടും ഇന്നും അതേ ഹോസ്പിറ്റലിന്‍റെ കരുണയില്‍  അരുണ മിണ്ടാനോ,കാണണോ, അനങ്ങാനോ കഴിയാതെ ഒരു ജീവച്ച്ചവംപോലെ ജീവിക്കുന്നു. പിങ്കി വിരാനി എന്നാ ലേഖക "അരുണാസ് സ്റ്റോറി' എന്ന പേരില്‍ അരുണയുടെ കഥ പുസ്തകരൂപത്തില്‍ ഇറക്കിയപ്പോഴാണ് പുറംലോകം അരുണയെ കുറിച്ച് അറിയുന്നത്.  പിങ്കി വിരാനി യുടെ അഭ്യര്‍ഥന മാനിച്ചു സുപ്രീം കോടതി അരുണയെ  ദയാവധതിനു ഓര്‍ഡര്‍ കൊടുത്തു. പക്ഷെ മറ്റുള്ള ആളുകള്‍ അതിനെ എതിര്‍ത്തതിനാല്‍ അത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഒരു പക്ഷെ പിങ്കിയുടെ ഭാഗം ആവാം ശരി ഇങ്ങനെ ഒന്നുമറിയാതെയും  കാണാതെയും ജീവച്ച്ചവമായി ജീവിക്കുന്നതില്‍ നല്ലത് അവളെ മരിക്കാന്‍ അനുവദിക്കുന്നത് തന്നെയാണ്.  ഒരുപക്ഷെ നമ്മുടെ നാട്ടിലെ സൌമ്യയും ജീവിച്ചിരുന്നെങ്കില്‍ ഇതുപോലൊരു ജീവച്ച്ചവമായി ജീവിക്കേണ്ടി വന്നേനെ.. സൌമ്യയെപ്പോലെ തന്നെ വിവാഹസ്വപ്നങ്ങളുമായി നടക്കുന്ന സമയത്താണ് അരുക്കും ഈ ഗതി സംഭവിച്ചത്... വിവാഹം ഉറച്ചിരുന്ന അവസരത്തിലാണ് ഇങ്ങനെ അരുണക്ക് സംഭവിച്ചത്..അങ്ങനെ എത്രയെത്ര സൌമ്യമാരും, അരുണമാരും...നമ്മള്‍ അറിഞ്ഞതും അറിയാതെപോയതും. പെണ്‍കുട്ടികളെ മാംസത്തിനു വേണ്ടി കടിച്ചു കീറുന്ന കഴുകന്മാര്‍ ഒന്നോര്‍ക്കുക..നിന്നെ പ്രസവിച്ചതും ഒരു സ്ത്രീയാണ്....നിനക്കൊരു പെങ്ങളുന്ടെങ്കില്‍ അവള്‍ക്കാണീ ഗതിയെങ്കില്‍...എന്ന് മാത്രം ചിന്തിക്കുക...ഇനിയൊരു പെണ്‍കുട്ടിക്കും ഇങ്ങനെ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കാം നമ്മുക്ക്.......!