Total Pageviews

Tuesday, April 12, 2011

ദൈവം






















എന്താണ് ദൈവം....? എവിടെയീ ദൈവം...?
ദൈവത്തെ കാണാന്‍ കഴിഞ്ഞീടുമോ...?
മണ്ണോടു ...വിന്ണോട്...ഈ പ്രപഞ്ചത്തി-
ലുള്ളല്ലാത്തിനോടും ഞാന്‍ ഉത്തരം ചോദിച്ചു..!
ആര്‍ക്കും ഉത്തരമില്ലായിരുന്നു...!
ഒടുവിലെന്‍ അന്തരാത്മാവിലൊരു മന്ത്രണം.
നിന്നാല്‍ സൃഷ്ട്ടിക്കാനും, നശിപ്പിക്കാനും-
കഴിയാത്തോരൂര്‍ജമാണ് ദൈവം..!  
നിന്‍റെ നേത്രങ്ങളാല്‍ കാണാന്‍ കഴിയാതെ,
സ്പര്‍ശിച്ചരിയുന്ന കാറ്റുപോലെ-
ദര്‍ശനം നല്‍കാതെ നമ്മെ നിയന്ത്രിക്കും-
ഈ പ്രപഞ്ചത്തിലെ ശക്തി ദൈവം.
ഓരോ മനുജനിലും അതിശക്തമാം ഒരു മനസ്സുണ്ട്.
ആ മനസ്സിന്‍ സ്ഥാനവും, രൂപവും നിനക്ക് ‍-
നിര്‍ണ്ണയിചീടുവാനാകുമോ...?
എന്തിനു....നിന്‍ മുഖം നേരിലൊരുമാത്ര-
നിന്‍ കണ്ണാല്‍ കണ്ടിടാന്‍ സാധിക്കുമോ...?
ഈ ജന്മം മുഴുവന്‍ കിഞ്ഞാലും അതിനായി- 
ദര്‍പ്പണത്തെതാന്‍ ആശ്രയിക്കെണ്ടയോ...?
നീ നിന്നിലേക്കാഴ്ന്നിറങ്ങി നോക്കു...
നിന്നില്‍ തന്നെയുണ്ട് "ദൈവം".
നിന്‍ പുണ്യമാം പ്രവ്രത്തികള്‍ കൊണ്ട് നീ-
അന്യന്‍റെ കണ്ണീര്‍ തുടച്ചീടുമ്പോള്‍
അവരന്നു നിന്നിലൂടറിയുമീ "ദൈവ"ത്തെ...!!
  
 



2 comments:

  1. ഈശ്വരനെ തേടി ഞാനലഞ്ഞു
    കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു..

    അവിടെയുമില്ലിവിടെയുമില്ലീശ്വരന്‍
    എവിടെയാണാശ്വീരന്റെ കാല്‍‌പ്പാടുകള്‍?
    ഈ കവിത വായിച്ചപ്പോള്‍ ഈ ഗാനം ഓര്‍മ്മ വന്നു.
    കൊള്ളാം നല്ല ചിന്ത.

    ReplyDelete
  2. Dear friend...thanks 4 ur comments

    ReplyDelete