Total Pageviews

Friday, February 25, 2011

അറിയില്ലെനിക്കെന്‍റെ കൂട്ടുകാരാ.....




 

  
 










ചില സൌഹൃദങ്ങള്‍ നമ്മുക്ക് നിനക്കാതെ കിട്ടുന്നതാണ്... പരിചയപ്പെട്ടു കഴിയുമ്പോളായിരിക്കും ഒരിക്കല്‍ പോലും കാണാതെ എത്രമാത്രം  പരസ്പരം അറിയുന്നു എന്ന് മനസ്സിലാകുന്നത്‌.  അങ്ങനെ ഓര്‍കുട്ടിലൂടെ എനിക്ക് കിട്ടിയ ഒരു വിലപ്പെട്ട കൂട്ടുകാരന് വേണ്ടി ഞാന്‍ ഈ കവിത സമര്‍പ്പിക്കുന്നു.......!!

ജന്മാന്തരങ്ങളിലെന്നോ നാം 
കണ്ടുമന്നവരായിരുന്നോ? 
അല്ലെങ്കിലെന്തേ നിന്‍ മനം കരയുമ്പോള്‍- 
എന്‍ കണ്ണില്‍ അശ്രുക്കള്‍ ചാലിടുന്നു?
ആരായിരുന്നു നീ അന്നെനിക്കെന്നു ഞാന്‍-
എന്നോട് പലവട്ടം ചോദിക്കുന്നു...
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി-
ന്നര്‍ഥങ്ങള്‍ തേടി അഞ്ഞിടുന്നു. 
അന്ന് നീയെന്‍റെ കളിക്കൂട്ടുകാരനോ,
സോരനോ അതോ എന്‍ പുത്രനോ? 
പിന്നെയും ശംങ്കിച്ചു നില്‍ക്കുന്നിതെന്‍ മനം-
ചോദിപ്പൂ നീയെന്‍റെ കാമുകനോ?

എന്‍റെ കളിക്കൂട്ടായിരുന്നെങ്കിലോ-
ഇടവത്തില്‍ പെയ്യുന്ന പെരുമഴയത്ത് നാം
ചെമ്പില ചൂടി നടന്നിരിക്കാം.
ഒരുമിച്ചു കൈകോര്‍ത്ത് ചേര്‍ന്ന്  നടന്നു നാം-
പള്ളിക്കൂടത്തില്‍ പോയിരിക്കാം ..
പോന്നോണത്തിനു പൂക്കളമിട്ടിടാന്‍-
തുമ്പപ്പൂ തേടി അലഞ്ഞിരിക്കാം.
നീ തന്ന സൌഹൃദ പീലിയെ അന്നെന്റെ-
പുസ്തക താളില്‍ ഒളിച്ചിരിക്കാം.
അറിയില്ലെനിക്കെന്‍റെ കൂട്ടുകാരാ-
നീയെന്‍ അരുമയാം ചങ്ങാതിയായിരുന്നോ?

നീയെന്‍റെ സോരനായിരുന്നെങ്കിലോ,
അമ്മതന്‍ താരാട്ട് കേട്ടന്നോരുമിച്ചു-
 അച്ഛന്‍റെ മടിയില്‍ ഉറങ്ങിയിട്ടുണ്ടാവാം.
അന്നത്തെ ഉത്സവ ചന്തയില്‍ നിന്നെനി-
ക്കെന്തോക്കെ നീ വാങ്ങി തന്നിരിക്കാം?
കുപ്പിവളകളും, കണ്മഷി, ചാന്തും പിന്നു-
തസവ ചന്ത തന്‍ പലഹാരങ്ങളും.
അറിയില്ലെനിക്കെന്‍റെ  സോദരാ നാമന്നു-
ഒരു ഗര്‍ഭപാത്രത്തിലുത്ഭാവിച്ചോ?

നീയെന്‍റെ ഓമന കുഞ്ഞായിരുന്നെങ്കിലോ,
നിന്‍ പിഞ്ചു പാദങ്ങള്‍ പിച്ച വെക്കുന്നത്-
നിര്‍വൃതിയോടമ്മ കണ്ടിരിക്കാം.
കാക്കയെ കാണിച്ചു കൊണ്ട് നടന്നമ്മ-
പോന്നുണ്ണിയെ  അന്ന് ഊട്ടിയിട്ടുണ്ടാവാം.
അറിയില്ലെനിക്കെന്‍റെ  പുത്രാ എന്‍ മനമതില്‍-
അത്രമേല്‍ വാത്സല്യമുണ്ടിന്നും നിന്നോട്.

അന്ന് നീയെന്‍റെ പ്രിയനായിരുന്നെങ്കിലോ,
പ്രണയത്തിന്‍ തളിര്‍മര ചോട്ടിലിരുന്നെത്ര-
ഹൃദയ രഹസ്യങ്ങള്‍ പങ്കിട്ടിട്ടുണ്ടാവാം.
ഒരു മനവും ഒരു തനുവുമായന്നു നാം-
പ്രണയത്തിന്‍ മറുകര തെടിയിട്ടുണ്ടാവാം.
അറിയില്ലെനിക്കെന്‍റെ പ്രിയനേ നീയീ-
രാധതന്‍ കാര്‍വര്‍ണ്ണനായിരുന്നോ?


ഒന്നുമാത്രം പറഞ്ഞീടുന്നു ഇന്നും ഞാന്‍-
പൊയ്പ്പോയ ജന്മത്തില്‍ നീയെനിക്കാരോ ആയിരുന്നു.
അല്ലെങ്കില്‍ എന്തേ ഒരുമാത്ര പോലും കാണാതെ നാം തമ്മില്‍-
ഇത്രമേല്‍ അറിയാതറിഞ്ഞിടുന്നു...  !!

  

 

Thursday, February 24, 2011

കര്‍ക്കിടക മഴ














                                         





                                  പുറത്ത് കര്‍ക്കിടക മഴ തകര്‍ത്തു പെയ്യുന്നു. മഴയായതു കൊണ്ടാവാം കഫെയില്‍ തിരക്കൊന്നുമില്ല. അവള്‍ ജനലിലൂടെ പുറത്തേക്ക് നോക്കി മഴയുടെ താളം ആസ്വദിച്ചു  കൊണ്ടിരുന്നു. ഈ മഴയെ താനിപ്പോള്‍ കൂടുതല്‍ സ്നേഹിക്കുന്നു. കാരണം മഴയാണല്ലോ അവനെ തനിക്കു സമ്മാനിച്ചത്‌. 2 മാസം മുന്പ് ഇതുപോലെ മഴയുള്ള ഒരു ദിനത്തിലാണ് താന്‍ ജോലി ചെയ്യുന്ന ഈ കഫെയിലേക്ക് അവന്‍ നനഞ്ഞു ഓടി വന്നു കയറിയത്. ആദ്യ നോട്ടത്തില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന മുഖം. ക്യാബിന്‍ കാണിച്ചു കൊടുക്കുന്നതിനോടൊപ്പം തന്നെ കൈയ്യിലിരുന്ന കര്‍ചീഫ്‌ അറിയാതെ അവനു നേരെ നീട്ടി. 
                                              പിന്നീട് കഫേയിലെ നിത്യ സന്ദര്‍ശകനായി അവന്‍. പരിചയം പ്രേമമായി വളര്‍ന്നു. നാളെയാണ് വീട്ടുകാരെയും കൂട്ടി അവന്‍ തന്നെ പെണ്ണുകാണാന്‍ വരുമെന്ന് പറഞ്ഞ സുദിനം. മനസ്സ് വല്ലാതെ തുള്ളി ചാടുന്നത് അവള്‍ അറിഞ്ഞു. അച്ഛനില്ലാത്ത ഒരു പാവപ്പെട്ട കുടുംബത്തിന്‍റെ താങ്ങാണ് താന്‍. തനിക്കൊരു താങ്ങായി അവനുണ്ടാകുമെന്നു ഓര്‍ത്തപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. എന്നും രാവിലെ വിളക്കു വെച്ച് തൊഴുന്ന കണ്ണന്‍റെ ചിത്രത്തിലേക്ക് അവള്‍ നന്ദിയോടെ നോക്കി. അപ്പോഴേക്കും സായാഹ്ന പത്രവുമായി പയ്യന്‍ വന്നു.അവള്‍ പത്രമെടുത്ത് അന്നത്തെ വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു. "പെണ്‍കുട്ടികളെ വിവാഹ വാഗ്ദാനം നല്‍കി സെക്സ് മാഫിയക്ക് കൈമാറുന്ന സംഘത്തിലെ  4 പേര്‍ അറസ്റ്റില്‍ ". പത്രത്തില്‍ കണ്ട 4 ഫോട്ടോയിലെ ഒരു മുഖം...അതവനല്ലേ? കൈയ്യില്‍ നിന്നും പേപ്പര്‍  താഴേക്കു ഉര്‍ന്നു പോയത് അവള്‍ അറിഞ്ഞില്ല. അപ്പോള്‍ കര്‍ക്കിടകത്തിലെ പെരുമഴ പോലെ  നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണും , മനസ്സും ചെന്ന് പതിച്ചത് കണ്ണന്‍റെ ആ ചിത്രത്തിലായിരുന്നു....!!

Wednesday, February 23, 2011

പകല്‍ സ്വപ്നം


















ന്‍റെ മനസ്സിന്‍റെ ദളങ്ങളില്‍ 
ഒരു മഴത്തുള്ളി വന്നു പതിച്ചു....!
ആരോരുമറിയാതെ ആ മഴത്തുള്ളിയെ ഞാന്‍-
എന്‍റെതു  മാത്രമായി സൂക്ഷിച്ചു. 
ഋതുഭേധങ്ങള്‍ കടന്നുപോയപ്പോള്‍ എന്‍റെയുള്ളില്‍
അതൊരു പെരുമഴയായി തീര്‍ന്നു. 
ഒരു ചെറുകാറ്റ് പോലും എന്‍റെയീ മഴത്തുള്ളിയെ എന്നില്‍ നിന്നും അകറ്റി-
 മറ്റൊരു ഇലത്തുമ്പില്‍ വീഴ്ത്തുമെന്നു ഞാന്‍ ഭയന്നു...
ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു,
അതൊരു സ്വപ്നമായിരുന്നെന്നു...
വെറുമൊരു പകല്‍ സ്വപ്നം...!!






 




 

Tuesday, February 15, 2011

മനസ്സ്...











ഈ മനസ്സ് ആരുടെതാണ്??
ഞാന്‍ നിഷേധിച്ചിട്ട് കൂടി നീ  പറയുന്നു ഇതെന്‍റെതാണെന്നു...
ഹൃദയത്തിലെ വേദന വിങ്ങിയ വൃണങ്ങളില്‍ -
ഓര്‍മ്മയുടെ വിഷം പുരട്ടിയ ഒളിയമ്പുകളാഴ്ത്തുന്ന  നിങ്ങളെ 
ഞാന്‍ എങ്ങനെ വിശ്വസിക്കും?
ഒരിക്കലും എനിക്ക് വേണ്ടിയല്ലാത്ത ഒരു മനസ്സ്....
കടന്നു വന്ന ഇന്നലെകളുടെ നീണ്ട വഴിത്താരയില്‍ ഓടി തളരുമ്പോള്‍,
എന്നും എന്നിലേക്ക്‌ തന്നെ മടങ്ങുന്ന ഈ മനസ്സ്-
എന്നെ ഉള്‍ക്കൊള്ളുന്ന ഒരു മനുഷ്യനെ തേടിയാവാം.
പിന്നെയും യാത്ര തുടരുന്നു...!!









                                

പരിശുദ്ധ പ്രണയം









                                                         






                                7 വര്‍ഷം നീണ്ട പരിശുദ്ധ പ്രണയം...അവര്‍ വ്യത്യസ്ത മതത്തില്‍ പെട്ടതായതുകൊണ്ട് നാട്ടുകാരും വീട്ടുകാരും ആരും അവരെ ഒന്നിക്കാന്‍ അനുവദിച്ചില്ല. ഒടുവില്‍ അവര്‍ ഒരുമിച്ചു മരിക്കാന്‍ തീരുമാനിച്ചു. അവളെ ജീവനോടെ കണ്ടുകൊണ്ടു മരിക്കനമെന്നഗ്രഹിച്ച അവന്‍ ആദ്യം വിഷം കഴിച്ചു. മരണത്തിലേക്ക് പോകുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി അവളുടെ മുഖം കാണാന്‍ ആഗ്രഹിച്ച അവന്‍ കണ്ടത് അവള്‍ ദൂരേക്ക് നടന്നകലുന്നതാണ്...!!
                                                      


                                               

Wednesday, February 9, 2011

അറിയാത്ത പിതൃത്വം...



                അന്നും പതിവ് പോലെ 10 വയസ്സുള്ള ആ പെണ്‍കുട്ടി ചില്ലറത്തുട്ടുകള്‍ക്ക് വേണ്ടി അയാളുടെ കടയിലെത്തി കൈകള്‍ നീട്ടി.പരിസരത്താരുമില്ലെന്നു ഉറപ്പാക്കി തന്ത്ര പൂര്‍വ്വം അവളെ അകത്തേക്ക് വിളിച്ചു ഒരു കഴുകനെപ്പോലെ ആ പിഞ്ചു ശരീരം കൊത്തിവലിക്കുമ്പോള്‍ അയാള്‍ അറിഞ്ഞില്ല ഒരിക്കല്‍ ഒരു പാതിരാവില്‍ കശക്കിയെറിഞ്ഞ തെരുവ് പൂവിന്‍റെ ഗര്‍ഭപാത്രത്തില്‍ താന്‍ നിക്ഷേപിച്ച ബീജം തന്നെയാണീ പെണ്‍കുട്ടിയെന്ന്.

ഇത് നമ്മുടെ സഹോദരി...

;


     ഇത് സൌമ്യ ..ഇവളെ അറിയാത്തവര്‍ ഇന്ന് കേരളത്തില്‍ ആരുമുണ്ടാവില്ല...കേരളം ഒരു നടുക്കത്തോടെ ഓര്‍ക്കുന്നു ഈ പാവം സഹോദരിയെ...ഇന്ന് കേരളത്തില്‍ ഇവള്ക്കായി മൌന പ്രാര്‍ത്ഥനകള്‍ നടത്തുന്നു, കംമ്യുനിറ്റികള്‍  രൂപികരിക്കുന്നു..പക്ഷെ ഒരാള്‍ പോലും അവളുടെ ദുരന്ത യാത്രയില്‍ കാറ്റില്‍ ചിതറിപ്പോയ ആ കരച്ചില്‍ കേട്ടില്ല...അന്ന് ആ പെണ്‍കുട്ടി എത്ര മാത്രം പേടിച്ചിട്ടുണ്ടാവും, ആരെങ്കിലും ഒന്ന് രക്ഷിക്കാന്‍ വന്നിരുന്നെങ്കില്‍ എന്ന് ആശിച്ച്ചിട്ടുണ്ടാവും..പക്ഷെ എഴുതിവെച്ച ഒരു നിയോഗം പോലെ മരണം അവളെ തട്ടിയെടുത്തു. ഒരാള്‍ ട്രെയിനില്‍ നിന്നും ചാടുന്നതു  കണ്ടവരാണ് അതില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍..പക്ഷെ അതാരാണെന്നോ, എന്തിനു ചാടിയെന്നോ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി നോക്കാന്‍ അതിലെ  ഒരു മനുഷ്യരും ശ്രമിച്ചില്ല. ഇപ്പോള്‍ അവളെയോര്‍ത്തു ദുഖിക്കുന്നതില്‍ എന്തര്‍ത്ഥം? സൌമ്യ എന്ന ഈ പാവം പെണ്‍കുട്ടിയുടെ  മുഖം കേരളത്തിലെ ഓരോരുത്തരുടെയും മനസ്സില്‍  ഉണ്ടാവുമെങ്കില്‍... ഇനിയെങ്കിലും നാളെ മറ്റൊരു പെണ്‍കുട്ടിക്ക് ഇതേ അവസ്ഥ വരാതിരിക്കാന്‍ പരിശ്രമിക്കുക..!!!!